ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനെജർ ജോജോ ജേക്കബ് ദുബായിൽ അന്തരിച്ചു

26 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്ത് വരുകയായിരുന്ന ജോജോ എംജി സർവകലാശാലയുടെയും ബിഎസ്എഫിന്‍റെയും കെടിസിയുടെയും വോളിബോൾ താരമായിരുന്നു
Lulu group manager obituary

ജോജോ ജേക്കബ്.

Updated on

ദുബായ്: കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനെജറുമായ ജോജോ ജേക്കബ് (53) ദുബായിൽ അന്തരിച്ചു. ദുബായ് മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫിസിലേക്കു പോകാൻ കമ്പനി വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ അൽ നഹ്ദ എൻഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്റ്റർമാർ അറിയിച്ചു.

26 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്ത് വരുകയായിരുന്ന ജോജോ എംജി സർവകലാശാലയുടെയും ബിഎസ്എഫിന്‍റെയും കെടിസിയുടെയും വോളിബോൾ താരമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് രാമപുരം സെന്‍റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ.

രാമപുരം പുത്തൻ പുരക്കൽ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നടുവറ്റം തക്കുറ്റിമ്യാലിൽ ജെയിൻ. മക്കൾ: ക്രിസിൻ മരിയ (ആസ്ത്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com