

ക്രിസ്‌മസ് - പുതുവർഷ ആഘോഷങ്ങൾക്കായി ഒരുങ്ങി യുഎഇ യിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ
അബുദാബി: ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാനായി യുഎഇയിലെ വിപണികൾ സജീവമായി. നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും ക്രിസ്മസ് ട്രീയും അടക്കം വാങ്ങുന്നതിനായി യുഎഇ യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ മികച്ച ഓഫറുകളോടെ വ്യത്യസ്തമായ ഉൽപന്നങ്ങളാണ് ഉപയോ ക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ഉൽപന്നങ്ങൾക്കായി പ്രത്യേകം ഇടം ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുണ്ട്.
പ്ലം കേക്ക്, ചെറി, ക്രീം തുടങ്ങി വിവിധ രുചികളിലുള്ള കേക്കുകൾ, ചീസ്, ബ്രെഡ് ഉൽപന്നങ്ങൾ, ക്രിസ്മസ് സ്പെഷൽ മീൽസ്, ടർക്കി, താറാവ് വിഭവങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ക്രിസ്മസ് വിഭവങ്ങളാണ് ഇത്തവണ ലഭ്യമാക്കിയിരിക്കുന്നത്. വിവിധ വലുപ്പത്തിലുള്ള ക്രിസ്മസ് ട്രീകളുടെയും അലങ്കാര വിളക്കുകളുടെയും മികച്ച ശേഖരവുമുണ്ട്.
ഫാഷൻ ഉത്പന്നങ്ങൾക്കും ഇലക്ട്രോണിക്സ് ഹോം അപ്ലയൻസുകൾക്കും മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ആകർഷകമായ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഓൺലൈൻ പർച്ചേസുകൾക്ക് മികച്ച വിലക്കുറവും നൽകുന്നുണ്ട്. അബുദാബി മുസഫ ക്യാപിറ്റൽ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ ക്രിസ്മസ് ട്രീ ഡെക്കറേഷൻ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.