മെഗാ ബാക്ക് ടു സ്കൂൾ ക്യാംപയ്‌നുമായി ലുലു: ഒരു ലക്ഷം ദിർഹത്തിന്‍റെ സ്കോളർഷിപ്പ് അടക്കം നിരവധി ആനുകൂല്യങ്ങൾ

സുസ്ഥിരതയുടെ പ്രധാന്യം ഉയർത്തികാട്ടി പ്രത്യേക യൂണിഫോം റീസൈക്കിളിങ് പോയിന്‍റുകളും ലുലു ഹൈപ്പർമാർക്കറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
Lulu launches mega back to school campaign: many benefits including a scholarship worth 100,000 dirhams

മെഗാ ബാക്ക് ടു സ്കൂൾ ക്യാംപയ്‌നുമായി ലുലു: ഒരു ലക്ഷം ദിർഹത്തിന്‍റെ സ്കോളർഷിപ്പ് അടക്കം നിരവധി ആനുകൂല്യങ്ങൾ

Updated on

അബുദാബി: മധ്യവേനൽ അവധിക്ക് ശേഷമെത്തുന്ന കുട്ടികളെ വരവേൽക്കാൻ മെഗാ ബാക്ക് ടു സ്കൂൾ ക്യാംപയ്‌നുമായി ലുലു. ഒരു ലക്ഷം ദിർഹത്തിന്‍റെ സ്കോളർഷിപ്പ് അടക്കം മെഗാ ഓഫറുകളാണ് ഇത്തവണ ബാക്ക് ടു സ്കൂൾ ക്യാംപയ്‌നിൽ ഒരുക്കിയിട്ടുള്ളത്. സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സ്, വാട്ടർബോട്ടിൽ, ടാബ് ഗാഡ്ജെറ്റുകൾ തുടങ്ങിയവയുടെ ഏറ്റവും മികച്ച ശേഖരമാണ് ക്യാംപയ്ന്‍റെ ഭാഗമായി സജ്ജമാക്കിയിട്ടുള്ളത്.

സ്മാർട്ട് വാച്ചുകൾക്ക് അടക്കം സ്പെഷ്യൽ കോമ്പോ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ബ്രാൻഡഡ് ഉത്പന്നങ്ങൾ മിതമായ നിരക്കിലാണ് നൽകുന്നതെന്ന് ലുലു ബയിങ്ങ് ഡയറക്റ്റർ മുജീബ് റഹ്മാൻ വ്യക്തമാക്കി. വിദ്യാർഥികൾക്കായി ഒരു ലക്ഷം ദിർഹത്തിന്‍റെ സ്കോളർഷിപ്പാണ് ബാക്ക് ടു സ്കൂൾ ക്യാംപയ്ന്‍റെ ഏറ്റവും വലിയ ആകർഷണം.

നൂറ് ദിർഹത്തിനോ മുകളിലോ ഷോപ്പ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് പതിനായിരം ദിർഹം വീതം സ്കോളർഷിപ്പ് ലഭിക്കും. കൂടാതെ സാംസങ്ങ് ടാബ്, ജെബിഎൽ ഇയർഫോൺ, സ്റ്റഡി ടേബിൾസ് തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും.

സ്കൂൾ യൂണിഫോം 53 കേന്ദ്രങ്ങളിൽ

48 ലുലു ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പെടെ 53 കേന്ദ്രങ്ങളിൽ നിന്ന് സ്കൂൾ യൂണിഫോം വാങ്ങാനാകും. കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ യൂണിഫോമുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പുറമേ അൽ ദഫ്ര, അൽ വാഗൻ, അൽ ഖുഅ, ദൽമ ഐലൻഡ് എന്നിവടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലും യൂണിഫോം ലഭിക്കും.

യൂണിഫോം റീസൈക്കിളിങ്

സുസ്ഥിരതയുടെ പ്രധാന്യം ഉയർത്തികാട്ടി പ്രത്യേക യൂണിഫോം റീസൈക്കിളിങ് പോയിന്‍റുകളും ലുലു ഹൈപ്പർമാർക്കറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്കോ വിദ്യാർഥികൾക്കോ ലുലു സ്റ്റോറുകളിലെ ഈ പോയിന്‍റുകളിൽ പഴയ യൂണിഫോം നിക്ഷേപിക്കാം. പുനരുപയോഗ പ്രക്രിയയിലൂടെ അർഹരായവരുടെ കൈകളിലേക്ക് ഈ സഹായം എത്തിചേരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com