ഷാർജ കൽബയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

കൽബ മുൻസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ മസ്രൂയി ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു
Lulu opens new hypermarket in Kalba, Sharjah

ഷാർജ കൽബയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

Updated on

ഷാർജ : യുഎഇയിൽ ന​ഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതിന്‍റെ ഭാ​ഗമായി ഷാർജ കൽബയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. കൽബ മുൻസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ മസ്രൂയി ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഇക്കണോമിക് ഡിപ്പാർട്ട്മെന്‍റ് കൽബ ഹെഡ് അംന അൽ സാബി, ഇക്കണോമിക് ഡവലപ്പ്മെന്‍റെ കൽബ ബ്രാഞ്ച് ഡെപ്യൂട്ടി ഹെഡ് ഇബ്രാഹിം സുലിമാൻ അൽ ഷർഫ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

യുഎഇയിലെ 122 ആമത്തെയും ഷാർജ മേഖലയിലെ 19 മത്തെയും സ്റ്റോറാണ് ഷാർജ് കൽബയിലേത്. കമ്മ്യൂണിറ്റി കേന്ദ്രീകൃത റീട്ടെയ്ൽ കൂടുതൽ വിപുലമാക്കുന്നതിന്‍റെ തുടർച്ചയാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ജിസിസിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.

43,000 ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ലോകോത്തര ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകൾ അടക്കം ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുണ്ട്.

വൈവിധ്യമാർന്ന ഫാഷൻ ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് എന്നിവയുടെ മികച്ച ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതൽ സുഗമമാക്കാൻ സെൽ ചെക്ക് ഔട്ട് കൗണ്ടറുകൾ, മികച്ച പാർക്കിംഗ് സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ലുലു ​സിഇഒ സെയ്ഫി രൂപാവാല, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം. എ, ലുലു ഷാർജ ഡയറക്ടർ അജയ് നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com