യുഎഇയിൽ വാല്യൂ സ്റ്റോറുകൾ വിപുലമാക്കി ലുലു; അബുദാബി മുസഫയിൽ പുതിയ ലോട്ട് തുറന്നു

യുഎഇയിലെ ഒമ്പതാമത്തെയും അബുദാബിയിലെ അഞ്ചാമത്തെയും ലോട്ട് സ്റ്റോറാണ് മസ്യാദ് മാളിലേത്.
Lulu opens new value store lot in Musaffah Abu Dhabi

യുഎഇയിൽ വാല്യൂ സ്റ്റോറുകൾ വിപുലമാക്കി ലുലു; അബുദാബി മുസഫയിൽ പുതിയ ലോട്ട് തുറന്നു

Updated on

അബുദാബി : കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവിന്‍റെ വാല്യൂ ഷോപ്പിങ്ങ് കൺസ്പ്റ്റ് ഷോപ്പ് - ലോട്ട് യുഎഇയിൽ വിപുലമാക്കി ലുലു. ജിസിസിയിലെ 22ആമത്തെ ലോട്ട് സ്റ്റോർ അബുദാബി മുസഫ മസ്യാദ് മാളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ഉപഭോക്താകളുടെ വാല്യു ഷോപ്പിങ്ങ് ആവശ്യകത കൂടി കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളു‌ടെ സാന്നിദ്ധ്യം ലുലു വിപുലമാക്കുന്നത്.

യുഎഇയിലെ ഒമ്പതാമത്തെയും അബുദാബിയിലെ അഞ്ചാമത്തെയും ലോട്ട് സ്റ്റോറാണ് മസ്യാദ് മാളിലേത്. 20,000 ചതുരശ്ര അടിയിലുള്ള ലോട്ടിൽ ഭൂരിഭാഗം ഉത്പന്നങ്ങൾക്കും 19 ദിർഹത്തിൽ താഴെയാണ് വില. വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ , ഫാഷൻ ഉത്പന്നങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ അടക്കം വിപുലമായ ശേഖരമാണ് ലോട്ടിൽ ഒരുക്കിയിട്ടുള്ളത്.

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലോട്ടിലുണ്ട്. ലുലു സിഇഒ സെയ്ഫി രൂപാവാല, ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ അഷറഫ് അലി എം.എ, സിഒഒ ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി. ഐ, ലുലു ഇൻറർനാഷ്ണൽ ഹോൾഡിങ്സ് ഡയറക്ടർ ആനന്ദ് എ.വി, ബയിങ്ങ് ഡയറക്ടർ മുജീബ് റഹ്മാൻ, ലുലു അബുദാബി ആൻഡ് അൽദഫ്ര റീജിയണൽ ഡയറക്ടർ അബൂബ്ബക്കർ ടി.പി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com