ഗൾഫുഡിൽ ശ്രദ്ധേയമായി ലുലു പവലിയൻ: പോളിഷ് മലയാളികളുടെ "അടിപൊളി" ഡ്രിങ്ക് അവതരിപ്പിച്ച് ലുലു

പ്രദർശനത്തിൽ ലോകത്തെ മുൻനിര സ്ഥാപനങ്ങളും, വിദഗ്ദ്ധരും അടക്കം നൂറ് കണക്കിന് പേരാണ് പങ്കെടുക്കുന്നത്
Lulu Pavilion stands out at Gulfood: Lulu introduces a "cool" drink by Polish Malayalis

ഗൾഫുഡിൽ ശ്രദ്ധേയമായി ലുലു പവലിയൻ: പോളിഷ് മലയാളികളുടെ "അടിപൊളി" ഡ്രിങ്ക് അവതരിപ്പിച്ച് ലുലു

Updated on

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലും എക്സ്പോ സെന്‍ററിലുമായി നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡിന്‍റെ 31-ആം പതിപ്പിന് മികച്ച പ്രതികരണം. പ്രദർശനത്തിൽ ലോകത്തെ മുൻനിര സ്ഥാപനങ്ങളും, വിദഗ്ദ്ധരും അടക്കം നൂറ് കണക്കിന് പേരാണ് പങ്കെടുക്കുന്നത്. 195 രാജ്യങ്ങളിൽ നിന്ന് 8500 പ്രദർശകരാണ് ​ഗൾഫുഡിൽ ഭാ​ഗമാകുന്നത്.

ഇന്ത്യയിൽ നിന്നുള്ള ഇരുന്നൂറോളം പ്രദർശകരാണ് ഇത്തവണ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങളും പ്രദർശനത്തിലുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങളുടെ മികവ് വിളംബരം ചെയ്യുന്ന ​അപ്പേഡ പവലിയൻ (Agricultural and Processed Food Products Export Development Authority), ചെയർമാൻ അഭിഷേക് ദേവ്, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫുഡ് പ്രോസസിങ്ങ് ആൻഡ് ഇൻഡസ്ട്രീസ് സെക്രട്ടറി എ.പി. ദാസ് ജോഷി ഉദ്ഘാടനം ചെയ്തു.

ആ​ഗോള കാർഷിക-ഭക്ഷ്യോത്പന്നങ്ങളുടെ നിരയുമായി ലുലു പവലിയനും ശ്രദ്ധേയമാവുകയാണ്. കാനഡ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ലുലു അവതരിപ്പിച്ചു.

ലിത്വാനിയ കാർഷിക മന്ത്രി ആൻഡ്രിയസ് പാലിയോനിസ്, കാനഡ അൽബർട്ട കാർഷിക മന്ത്രി ആർ.ജെ. സിഗുർഡ്‌സൺ, ഓസ്ട്രേലിയ വാണിജ്യ ടൂറിസം മന്ത്രി ഡോൺ ഫാരൽ, ഇന്ത്യയിലെ സിക്കിം കാർഷിക മന്ത്രി പുരൺ കുമാർ ഗുരുങ്ങ്, ഇന്ത്യൻ ഫുഡ് പ്രോസസിങ്ങ് ആൻഡ് ഇൻഡസ്ട്രീസ് സെക്രട്ടറി എ.പി ദാസ് ജോഷി, അപ്പേഡ ചെയർമാൻ അഭിഷേക് ദേവ് എന്നിവരുമായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

റീട്ടെയ്ൽ രംഗത്തെ മികച്ച മാറ്റങ്ങൾ അടക്കം പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ഗൾഫുഡ് എന്നും ആരോഗ്യകരമായ ഭക്ഷണശൈലി ഉൾപ്പടെ പ്രതിഫലിക്കുന്നതാണ് ഗൾഫുഡിലെ പ്രദർശനങ്ങളെന്നും എം.എ. യൂസഫലി വ്യക്തമാക്കി. ഇന്ത്യൻ ഉത്പന്നങ്ങളുടെ മികവ് പ്രദർശനത്തിൽ ശ്രദ്ധേയമെന്നും അദേഹം പറഞ്ഞു. പോളണ്ടിലെ മലയാളി സംരംഭകരുടെ ബ്രാൻഡായ 'അടിപൊളി' റീഫ്രഷിങ്ങ് ഡ്രിങ്ക് ലുലു അവതരിപ്പിച്ചു. ​

ഗൾഫുഡിലെ ഇന്നോവേറ്റീവ് ഉത്പന്നങ്ങളിൽ ഒന്നാണ് അടിപൊളി. കഫീൻ ഫ്രീയായ റീഫ്രഷിങ്ങ് ഡ്രിങ്കാണ് ഇത്. വിറ്റാമിൻസ്, മ​ഗ്നേഷ്യം, സ്വാഭാവിക പഞ്ചസാര എന്നിവയാണ് ഡ്രിങ്കിന്‍റെ പ്രത്യേകത. ലുലു സ്റ്റോറുകളിൽ അടിപൊളി റീഫ്രഷിങ്ങ് ഡ്രിങ്ക് ലഭ്യമാകും. ലിത്വാനിയൻ ഭക്ഷ്യോത്പന്നങ്ങളുടെ സാന്നിദ്ധ്യം വിപുലമാക്കാൻ ലിറ്റ്ഫുഡ്, സൗദി അറേബ്യയിലെ മുൻനിര പോൾട്ടറി ഉത്പാദകരായ അരാസ്കോ (എൻതാജ്), യുഎസ്എ ആസ്ഥാനമായ ​ഗ്രിഫിത്ത് ഫുഡ്സ് എന്നിവരുമായും ലുലു ധാരണാപത്രം ഒപ്പുവച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com