5500 ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ലുലു റീറ്റെയ്ൽ

വിലക്കയറ്റം തടയാൻ മുന്നൂറിൽ പരം ഉത്പന്നങ്ങൾക്ക് 'പ്രൈസ് ലോക്ക്'.
lulu retail announced up to 65 percent discount on more than 5500 products
5500 ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ലുലു റീറ്റെയ്ൽ
Updated on

ദുബായ്: വിശുദ്ധ റമദാൻ മാസത്തിൽ യുഎഇ യിലെ ലുലു സ്റ്റോറുകളിൽ 5500 ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താകൾക്ക് നൽകുക എന്നതാണ് ലക്ഷ്യമെന്ന് ലുലു ഗ്രുപ്പ് ഗ്ലോബൽ ഡയറക്ടർ എം.എ. സലിം, സിഇഒ സെയ്ഫി രൂപാവാല, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ എന്നിവർ ഷാർജ സംനാൻ ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദൈനംദിന ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി 5500 ലേറെ ഉത്പന്നങ്ങൾക്കാണ് 65 ശതമാനം വരെ കിഴിവ് ലഭിക്കുന്നത്. വിലസ്ഥിരത ഉറപ്പാക്കുന്നതിന് 300ലേറെ അവശ്യ ഉത്പന്നങ്ങൾക്ക് പ്രൈസ് ലോക്ക് സംവിധാനം ഏർപ്പെടുത്തി.

'ഹെൽത്തി റമദാൻ' ക്യാംപെയ്ന്‍റെ ഭാഗമായി ഷുഗർഫ്രീ ഉത്പന്നങ്ങൾ അടക്കം പ്രത്യേക ഭക്ഷ്യ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഡേറ്റ്സ് ഫെസ്റ്റിവൽ, മധുരപലഹാരങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനവുമായി സ്പെഷ്യൽ സ്വീറ്റ് ട്രീറ്റ്സ് ക്യാംപെയ്ൻ എന്നിവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

മികച്ച ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ലുലുവിന്‍റെ ഡിസ്കൗണ്ട് സ്റ്റോറുകളായ 'ലോട്ടി'ലും ആകർഷകമായ റമദാൻ ഓഫറുകളാണ് ഉള്ളത്. നിരവധി ഉത്പന്നങ്ങൾക്ക് 19 ദിർഹത്തിൽ താഴെ മാത്രമാണ് വില. ഇതുകൂടാതെ മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഫാഷൻ ഉത്പന്നങ്ങൾക്കായി മികച്ച ഓഫറുകൾ റിയോ സ്റ്റോറുകളിലും ഉപയോക്താക്കളെ കാത്തിരിക്കുന്നു,

ഉപഭോക്താക്കൾക്ക് ഏറ്റവും സുഗമമായ റമദാൻ ഷോപ്പിങ്ങ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് വിപുലമായ സൗകര്യങ്ങളാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളതെന്നും ഏറ്റവും മികച്ച ഓഫറുകളാണ് ഇത്തവണത്തേത് എന്നും ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു.

റമദാൻ കോംമ്പോ ബോക്സുകൾ, മലബാറി സ്നാക്സ്, അറബിക് ഗ്രിൽഡ് വിഭവങ്ങൾ തുടങ്ങിയ വ്യത്യസ്ത വിഭവങ്ങളും ലുലുവിൽ ലഭിക്കും. ഹാപ്പിനെസ് ലോയൽറ്റി അംഗങ്ങൾക്ക് സ്പെഷ്യൽ റിവാർഡ് പോയിന്‍റുകളും ഉറപ്പാക്കിയിട്ടുണ്ട്. എമിറേറ്റ്സ് റെഡ് ക്രെസന്‍റുമായി സഹകരിച്ച് ചാരിറ്റി ഗിഫ്റ്റ് കാർഡ് സേവനം അടക്കം ലുലുവിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഗ്ലോബൽ റീറ്റെയ്ൽ ഡയറക്ടർ ഷാബു അബ്ദുൾ മജീദ്, ഡയറക്ടർ മുജീബ് റഹ്മാൻ,പി ആർ മേധാവി ഇയാദ് റഹ്മാൻ, റീറ്റെയ്ൽ ഓപ്പറേഷൻസ് മാനേജർ പീറ്റർ മാർട്ടിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com