യുഎഇയിൽ ലുലു സൂപ്പർ ഫ്രൈഡേ ഷോപ്പിങ് ക്യാംപെയിന് തുടക്കം; ഉത്പ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്

അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പ്പന്നങ്ങൾക്കും പ്രത്യേക ഓഫറുകൾ ലഭ്യമാണ്
'LuLu Super Friday' shopping campaign begins in the UAE; discounts of up to 70% on products

യുഎഇയിൽ ലുലു സൂപ്പർ ഫ്രൈഡേ ഷോപ്പിങ് ക്യാംപെയിന് തുടക്കം; ഉത്പ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്

Updated on: 

അബുദാബി: യുഎഇയിൽ ലുലു സൂപ്പർ ഫ്രൈഡേ ക്യാംപെയിന് തുടക്കമായി. വിവിധ ഉത്പ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവാണ് ക്യാംപെയിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.

സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്ടോപ്പ്, ഗൃഹോപകരണങ്ങൾ, ഫാഷൻ അക്‌സസറീസ്, ഗ്രോസറി, ഫ്രഷ് ഫുഡ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകർഷകമായ ഓഫറുകളാണ് സൂപ്പർ ഫ്രൈഡേയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പ്പന്നങ്ങൾക്കും പ്രത്യേക ഓഫറുകൾ ലഭ്യമാണ്.

കൂടുതൽ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ക്യാംപെയിന്‍റെ ഭാഗമായി വൺ ഡേ വണ്ടേഴ്സ്, പ്രൊഡക്റ്റ് ഓഫ് ദ അവർ, കാറ്റഗറി ഫ്ലാഷ് സെയിൽ, വീക്കെൻഡ് സ്പെഷ്യൽ ഓഫേഴ്സ് തുടങ്ങിയ പ്രത്യേക പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്കായി ഡിവൈസ് ട്രേഡ്-ഇൻ സൗകര്യം, തെരഞ്ഞെടുത്ത സ്മാർട്ട്ഫോണുകൾക്ക് ബൈബാക്ക് ആനുകൂല്യം, ഗൃഹോപകരണങ്ങൾക്ക് അധിക വാറന്‍റി, ക്രെഡിറ്റ് കാർഡുകൾ വഴി എളുപ്പത്തിലുള്ള തവണ വ്യവസ്ഥകൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ലുലു ആപ്പ് വഴിയും സൂപ്പർ ഫ്രൈഡേ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബർ 3 വരെയാണ് ക്യാംപെയിൻ.