ഈസ്റ്ററിനെ വരവേൽക്കാൻ അച്ചായൻസ് സദ്യയുമായി ലുലു

34.50 ദിർഹമാണ് സദ്യയുടെ നിരക്ക്.
Lulu with Achaeans' Sadya to welcome Easter

ഈസ്റ്ററിനെ വരവേൽക്കാൻ അച്ചായൻസ് സദ്യയുമായി ലുലു

Updated on

അബുദാബി: ഈസ്റ്ററിനെ വരവേൽക്കാൻ പതിനെട്ടിലേറെ വിഭവങ്ങളുള്ള അച്ചായൻസ് സദ്യ അട‌ക്കം വിപുലമായ ഒരുക്കങ്ങൾ നടത്തി യുഎഇ യിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ.

വിവിധതരം കേക്കുകൾ, എഗ് ചോക്ലേറ്റ് ഉൾപ്പെടെ വിവിധ ഉത്പന്നങ്ങളാണ് ലുലു സ്റ്റോറുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പ്രോൺസ് മാംഗോ ഡ്രംസ്റ്റിക് കറി, മീൻ മുളകിട്ടത്, ബീഫ് ചില്ലി കൊക്കനട്ട് ഫ്രൈ, ചിക്കൻ നാടൻ ഫ്രൈ, ബീഫ് സ്റ്റു, അപ്പം, കോഴിപ്പിടി, കുത്തരിചോറ്, അവിയൽ, തോരൻ, പുളിശേരി, പായസം എന്നിവ അടക്കം 18 ലേറെ വിഭവങ്ങൾ അടങ്ങിയതാണ് ലുലു അച്ചായൻസ് സദ്യ.

34.50 ദിർഹമാണ് സദ്യയുടെ നിരക്ക്. ഈസ്റ്ററിനോട് അനുബന്ധിച്ച് വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ എന്നിവയ്ക്ക് ലുലുവിൽ മികച്ച ഓഫറുകളാണ് നൽകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com