ഭരണാധികാരികൾക്ക് ഈദ് ആശംസകൾ നേർന്ന് എം.എ. യൂസഫലി

M A Yousuf ali extends eid greetings t UAE leaders

ഭരണാധികാരികൾക്ക് ഈദ് ആശംസകൾ നേർന്ന് എം.എ. യൂസഫലി

Updated on

അബുദാബി: വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫ് അലി ഈദ് ആശംസകൾ നേർന്നു. അബുദാബി അൽ മുശ്രിഫ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ വൈസ് പ്രസിഡണ്ടും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,മറ്റ്‌ എമിറേറ്റിലെ ഭരണാധികാരികൾ, കിരീടാവകാശികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി യു എ ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ബലി പെരുന്നാൾ ആശംസകൾ നേർന്നു.

യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി എന്നിവർക്കും യുസഫ് അലി ഈദ് ആശംസകൾ നേർന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com