ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് എം.എ. യുസഫ് അലി

m.a. yusuf Ali condoles the demise of dr. manmohan singh
dr. manmohan singh
Updated on

ദുബായ്: ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുതിയ തലത്തിലേക്ക് എത്തിച്ച ദീർഘവീക്ഷണമുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായ ഭരണാധികാരിയായിരുന്നു ഡോ. മൻമോഹൻ സിങെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫ് അലി അനുസ്മരിച്ചു.

അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന സമയത്ത് പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ഗ്ലോബൽ ഉപദേശക കൗൺസിലിലെ അംഗമെന്ന നിലയിൽ അദ്ദേഹവുമായി നിരവധി തവണ അടുത്തിടപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

ഡോ. മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും യുസഫ് അലി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com