യുഎഇയിലെ ലുലു സ്റ്റോറുകളിൽ 'മെയ്ക്ക് ഇൻ ദി എമിറേറ്റ്സ്' ക്യാമ്പയിന് തുടക്കം

പ്രാദേശിക ഉത്പന്നങ്ങൾക്ക് കൈത്താങ്ങുമായി ലുലു
'Make in the Emirates' campaign launched at Lulu stores in the UAE
യുഎഇയിലെ ലുലു സ്റ്റോറുകളിൽ 'മെയ്ക്ക് ഇൻ ദി എമിറേറ്റ്സ്' ക്യാമ്പയിന് തുടക്കം
Updated on

അബുദാബി : യുഎഇയുടെ 53ആം ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായുള്ള 'മെയ്ക്ക് ഇൻ ദി എമിറേറ്റ്സ്' ദേശിയ ക്യാമ്പയിനിന്‌ യുഎഇയിലെ ലുലു സ്റ്റോറുകളിൽ തുടക്കമായി. യുഎഇ വ്യവസായ സാങ്കേതിക വകുപ്പുമായി സഹകരിച്ചാണ് ക്യാപെയ്ൻ. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണനസാധ്യത നൽകുക എന്നതാണ് 'മെയ്ക്ക് ഇൻ ദി എമിറേറ്റ്സ്' ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. യുഎഇ ഉത്പന്നങ്ങൾക്കായി പ്രത്യേക ഷെൽഫുകളും ലുലു സ്റ്റോറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇ ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളും നൽകുന്നുണ്ട്.

ആഴ്ചയിൽ 53 തരം യുഎഇ ഉത്പന്നങ്ങൾക്ക് പ്രത്യേക പ്രമോഷനാണ് ലുലു സ്റ്റോറുകളിലുള്ളത്. 5.3 ശതമാനം ഡിസ്കൗണ്ടും ലുലു ഹാപ്പിനെസ് ലോയലിറ്റി പ്രോഗ്രാമിന്‍റെ ഭാഗമായി അധിക പോയിന്‍റുകളുമാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. യുഎഇയുടെ പ്രാദേശിക വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും കരുത്ത് പകരുന്നതാണ് മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്നെന്നും ലുലുവിന്‍റെ പിന്തുണ പ്രശംസനീയമെന്നും യുഎഇ വ്യവസായ സാങ്കേതിക വകുപ്പ് അണ്ട‌ർസെക്രട്ടറി ഒമർ അൽ സുവൈദി പറഞ്ഞു. യുഎഇയുടെ വികസനത്തിന് കൈത്താങ്ങാകുന്ന കാമ്പയിനിന്‍റെ ഭാഗമാകുന്നതിൽ ഏറെ അഭിമാനുണ്ടെന്നും പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രത്യേകം പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവല വ്യക്തമാക്കി. കൂടാതെ ഭക്ഷ്യ -ഉത്പാദന രംഗത്ത് കൂടുതൽ നിക്ഷേപം നടത്തുമെന്നും അദേഹം കൂട്ടിചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com