മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്: ബുർജീൽ പവിലിയൻ സന്ദർശിച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ്

മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ വിവരിച്ച് ഡോ. ഷംഷീർ വയലിൽ
Make It in the Emirates: UAE President Sheikh Mohammed visits Burj Al Arab Pavilion

ബുർജീൽ പവിലിയൻ സന്ദർശിച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ്

Updated on

അബുദാബി: യുഎഇയുടെ ആരോഗ്യപരിരക്ഷാ രംഗത്ത് വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ബുർജീൽ മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുന്നിൽ വിശദീകരിച്ച് ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ.

അബുദാബിയിൽ നടന്ന 'മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് 2026' ഫോറത്തിന്‍റെ ഭാഗമായുള്ള ബുർജീൽ ഹോൾഡിങ്‌സ് പവിലിയൻ സന്ദർശിച്ച പ്രസിഡന്‍റിനെ ഡോ. ഷംഷീർ സ്വീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നീ രംഗങ്ങളിൽ വൻ നിക്ഷേപം ലക്ഷ്യമിടുന്ന വിപുലീകരണ പദ്ധതി ഡോ. ഷംഷീർ വിശദീകരിച്ചു.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും പവിലിയൻ സന്ദർശിച്ച് പദ്ധതികൾ വിലയിരുത്തി. ഐഎച്ച്‌സി മാനേജിങ് ഡയറക്ടറും സിഇഒയുമായ സയിദ് ബസർ ഷുഐബും പവലിയനിൽ സന്നിഹിതനായിരുന്നു.

ബുർജീൽ മെഡിക്കൽ സിറ്റിയുടെ വികസനരേഖ അവതരിപ്പിക്കുന്ന വേളയിൽ മെഡിക്കൽ സിറ്റി എന്ന ആശയം ആദ്യഘട്ടത്തിലായിരുന്ന കാലത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കണ്ട് പദ്ധതികൾ വിശദീകരിച്ചത് ഡോ. ഷംഷീർ അനുസ്മരിച്ചു. അന്ന് കണ്ട വലിയ സ്വപ്നത്തിന്‍റെ തുടർച്ചയാണ് വരാനിരിക്കുന്ന വിപുലീകരണമെന്ന് അദ്ദേഹം പറഞ്ഞു. 3,87,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പുതിയ വികസനത്തിലൂടെ അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഡോ. ഷംഷീർ പറഞ്ഞു.

കാൻസർ ചികിത്സ, മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള അതിനൂതന സൗകര്യങ്ങളാണ് ബുർജീൽ മെഡിക്കൽ സിറ്റിയുടെ അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.

വിപിഎസ് ഹെൽത്ത്‌കെയറിന് കീഴിലുള്ള ലൈഫ് ഫാർമയുടെ വിപുലീകരണത്തിനായി കിസാദിൽ 700 മില്യൺ ദിർഹത്തിന്‍റെ നിക്ഷേപം ഗ്രൂപ്പ് പ്രഖ്യാപിച്ചു.

ഇതോടൊപ്പം അപൂർവ രക്തരോഗങ്ങൾക്കുള്ള അത്യാധുനിക ജനിതക ചികിത്സാരംഗത്ത് 100 മില്യൺ ദിർഹത്തിന്‍റെ പുതിയ പദ്ധതിക്കും തുടക്കമിട്ടു. ഈ ചികിത്സാരീതികൾ യുഎഇയിൽ തന്നെ വികസിപ്പിക്കാനും നിർമ്മിക്കാനും സാധിക്കുന്ന പ്ലാറ്റ്‌ഫോമിനാണ് ഗ്രൂപ്പ് രൂപം നൽകുന്നത്.

logo
Metro Vaartha
www.metrovaartha.com