

യൂസഫ്
അബുദാബി: സ്വകാര്യ സന്ദർശനത്തിന് യുഎയിൽ എത്തിയ കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫ് (51) അബുദാബി ഇന്‍റർനാഷണൽ എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു.
സന്ദർശക വിസയിൽ അബുദാബിയിൽ എത്തി തിരിച്ചു നാട്ടിലേക്ക് തിരികെ പോകാനായി അബുദാബി ഇന്‍റർനാഷണൽ എയർപോർട്ടിൽ എത്തിയപ്പോഴാണ് ഹൃദയാഘാതം മൂലം കുഴഞ്ഞു വീണത്.
ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ ഇസ്തിഹാൻ, മിർസാന, ഫാത്തിമ, യാസീൻ, മുഷ്‌ഫിറ , ഹൈറ സനിഷ് എന്നിവർ മക്കളാണ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാരും ബന്ധുക്കളും.