
മലയാളം മിഷൻ ദുബായ് ചാപ്റ്റർ: തളിർ പഠന കേന്ദ്രം സാഹിത്യപത്രിക പ്രകാശനം
ദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിൽ അൽഖൂസ് മേഖല ഉൾപ്പെടുന്ന ഡി ഐ പി തളിർ പഠനകേന്ദ്രത്തിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും തയ്യാറാക്കിയ കയ്യെഴുത്തു സാഹിത്യ പത്രികയായ 'അവധിക്കാലം' പ്രകാശനം ചെയ്തു. ഡി ഐ പി ബ്രൈറ്റ് റൈഡേഴ്‌സ് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് പ്രകാശനം നിർവഹിച്ചു. ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ ആദ്യ പ്രതി വിതരണം ചെയ്തു.
അൽ ഖൂസ് മേഖല ജോയിന്‍റ് കോർഡിനേറ്റർ ജോജു അധ്യക്ഷത വഹിച്ചു. ദുബയ് ചാപ്റ്റർ സെക്രട്ടറി ദിലീപ് സി എൻ എൻ, പ്രസിഡന്‍റ് അംബുജം സതീഷ്, ഓർമ ജനറൽ സെക്രട്ടറി സെക്രട്ടറി പ്രദീപ് തോപ്പിൽ, കൺവീനർ ഫിറോസിയ, അക്കാഡമിക് കോർഡിനേറ്റർ സ്വപ്ന സജി, ജോയിന്‍റ് കൺവീനർ നജീബ് മുഹമ്മദ്, ഓർമ പ്രവർത്തകരായ അഷ്‌റഫ് , രാജൻ.കെ.വി പ്രസംഗിച്ചു.
രക്ഷിതാക്കളിൽ നിന്നും സുബാഷ്,മിലേഷ്,വിമിഷ, ഭേവ, രതീഷ് എന്നിവരും കുട്ടികളിൽ നിന്നും അർച്ചിത, നില, റിതിക, ആയിഷ, ഐയിനി മറിയം, ഗൗരി എന്നിവരും 'അവധിക്കാലം' കൈയെഴുത്തു പ്രതിയെക്കുറിച്ച് സംസാരിച്ചു. കൈയെഴുത്ത് പ്രതിയുടെ മുഖ്യ ചുമതല വഹിച്ച തളിർ പഠന കേന്ദ്രത്തിലെ അധ്യാപകൻ സുരേഷിനു ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലീപ് സി എൻ എൻ ഉപഹാരം നൽകി. ചടങ്ങിൽ തളിർ പഠന കേന്ദ്ര അദ്ധ്യാപിക റോഷ്ന സ്വാഗതവും , ഉമർ നന്ദിയും പറഞ്ഞു.