

മലയാളം മിഷൻ ദുബായ് ചാപ്റ്റർ 110-ാം പഠനകേന്ദ്രം; പ്രവേശനോത്സവം ദുബായ് സിലിക്കൺ ഒയാസിസിൽ
ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ 110-ാം പഠനകേന്ദ്രത്തിന്‍റെ പ്രവേശനോത്സവം ദുബായ് സിലിക്കൺ ഒയാസിസിൽ നടത്തി. കവിയും കഥാകൃത്തുമായ രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ജോജു പുതിയാണ്ടി അധ്യക്ഷത വഹിച്ചു.
ദുബായ് സിലിക്കൺ ഒയാസിസ് നോർത്ത് പാർക്കിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ദിലീപ് സി.എൻ.എൻ മലയാളം മിഷനെ കുറിച്ചും ദുബായ് ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. വിദഗ്ധ സമിതി അധ്യക്ഷ അംബു സതീഷ്, , റിസോഴ്സ് പൂൾ ഹെഡ് സ്വപ്ന സജി, ഐ.ടി. കോർഡിനേറ്റർ നജീബ്, അൽഖുസ് മേഖല കോർഡിനേറ്റർ ബിനീഷ്, ദെയ്‌റ മേഖല കോർഡിനേറ്റർ സജി, ഓർമ അൽഖുസ് മേഖല സെക്രട്ടറി സുഭാഷ് എന്നിവർ പ്രസംഗിച്ചു. ബാബുരാജ് ഉറവ് ആദ്യ ക്ലാസ് എടുത്തു . മേഖല ജോയിന്റ് കോർഡിനേറ്റർ സുരേഷ് നാട്ടിൻചിറ സ്വാഗതവും സനൂജ് നന്ദിയും പറഞ്ഞു.