മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മത്സരങ്ങൾ

വിവിധ സെന്‍ററുകളിൽ നിന്ന് തെരഞ്ഞെടുത്ത 37 കുട്ടികളാണ് സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായി ചാപ്റ്റർ തലത്തിൽ മത്സരിച്ചത്
Malayalam Mission Dubai Chapter Poetry Singing Competition

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മത്സരങ്ങൾ

Updated on

ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്‍റെ സുഗതാഞ്ജലി ചാപ്റ്റർ തല കാവ്യാലാപന മത്സരങ്ങൾ നടത്തി. വിവിധ സെന്‍ററുകളിൽ നിന്ന് തെരഞ്ഞെടുത്ത 37 കുട്ടികളാണ് സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായി ചാപ്റ്റർ തലത്തിൽ മത്സരിച്ചത്. ഇവിടെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർ ആഗോളതലത്തിൽ മത്സരിക്കും . ഒ.സി. സുജിത്, എം.ഒ. രഘുനാഥ്, അനീഷ എന്നിവരായിരുന്നു വിധി കർത്താക്കൾ.

ചെയർമാൻ വിനോദ് നമ്പ്യാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്‍റ് അംബുജം സതീഷ് അധ്യക്ഷത വഹിച്ചു.

ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ, മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലീപ് സിഎൻഎൻ, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അപ്പോളോ ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്‍റ് മാനേജർമാരായ അനസ്. എം. ഷെരീഫ്, രാജേഷ് തൽരെജ, അക്കാഡമിക് കോർഡിനേറ്റർ സ്വപ്ന സജി എന്നിവർ പ്രസംഗിച്ചു. കൺവീനർ ഫിറോസിയ സ്വാഗതവും നോൺ അക്കാഡമിക് കോർഡിനേറ്റർ സ്മിത മേനോൻ നന്ദിയും  പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com