കുടുംബശ്രീയുടെ ഓൺലൈൻ റേഡിയോ പ്രക്ഷേപണം ഏറ്റെടുത്ത് മലയാളം മിഷൻ

ദിവസവും ആറു മണിക്കൂർ വീതമുള്ള നാല് ഷെഡ്യൂളുകളിലായി ഇരുപത്തിനാല് മണിക്കൂറും പരിപാടികൾ കേൾക്കാം
Malayalam Mission takes over Kudumbashree's online radio broadcast

കുടുംബശ്രീയുടെ ഓൺലൈൻ റേഡിയോ പ്രക്ഷേപണം ഏറ്റെടുത്ത് മലയാളം മിഷൻ

Updated on

തിരുവനന്തപുരം: കുടുംബശ്രീയുടെ ഓൺലൈൻ റേഡിയോയായ റേഡിയോശ്രീയുടെ പ്രക്ഷേപണം മലയാളം മിഷൻ ഏറ്റെടുത്തു. മലയാളം മിഷൻ്റെ റേഡിയോ മലയാളത്തിൻ്റെ നിലയത്തിൽ നിന്നും പുതിയ രൂപത്തിലും ഭാവത്തിലും റേഡിയോ ശ്രീ പ്രക്ഷേപണം പുനരാരംഭിച്ചു. ദിവസവും ആറു മണിക്കൂർ വീതമുള്ള നാല് ഷെഡ്യൂളുകളിലായി ഇരുപത്തിനാല് മണിക്കൂറും പരിപാടികൾ കേൾക്കാം.

കുടുംബശ്രീയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാക്കട കുടുംബശ്രീ ഡയറക്റ്റർ എച്ച്. ദിനേശനിൽ നിന്ന് ഇതു സംബന്ധിച്ച ധാരാണപത്രം ഏറ്റുവാങ്ങി.

കുടുംബശ്രീ ഡയറക്റ്റർ സബിൻ ജോസ്, പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, മലയാളം മിഷൻ ഫിനാൻസ് ഓഫീസർ സ്വാലിഹ എം.വി, റേഡിയോ മലയാളം പ്രൊജക്ട് ഹെഡ് ജേക്കബ് ഏബ്രഹാം, പ്രൊജക്റ്റ് അസിസ്റ്റൻ്റ് ഷൈനി എംഎസ്, കുടുംബശ്രീയുടെ സ്റ്റേറ്റ് പ്രോജക്റ്റ് ഓഫീസർമാർ, പ്രോഗ്രാം ഓഫീസർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com