ആഫ്രിക്കൻ വിപണിയിലെ ബിസിനസ് സാധ്യതകൾ: പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി മലയാളി സംരംഭകർ

Malayali entrepreneurs meet official delegations from African countries in Dubai

ആഫ്രിക്കൻ വിപണിയിലെ ബിസിനസ് സാധ്യതകൾ: പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി മലയാളി സംരംഭകർ

Updated on

ദുബായ്: അതിവേഗം വളരുന്ന ആഫ്രിക്കൻ വിപണിയിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി മലയാളി സംരംഭകർ ആഫ്രിക്കൻ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധി സംഘങ്ങളുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. കോൺറാഡ് ഹോട്ടലിൽ നടന്ന രാജ്യാന്തര ലീഡർഷിപ്പ് കോൺക്ലേവിൽ വച്ചാണ് ചർച്ച നടത്തിയത്. മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്‍റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷന്‍റെ (ഐ.പി.എ.) ക്ലസ്റ്റർ വിഭാഗമായ ടോപാസിന്‍റെ നേതൃത്വത്തിലാണ് ഇതിനുള്ള അവസരം ഒരുക്കിയത്.

ദുബായ് മലയാളി സംരംഭക എയ്മി ജോയി, ടോപാസ് ക്ലസ്റ്ററിന്‍റെ മേധാവി ഫൈസൽ ഇബ്രാഹിം തുടങ്ങിയവർ പരിപാടി ഏകോപിപ്പിച്ചു. ചർച്ചയിൽ കെനിയയിലെ ന്യാണ്ടാരുവ കൗണ്ടി എക്സിക്യൂട്ടീവ് ഗവർണർ ഡോ. മോസസ് എൻ. ബദിലിഷ കിയാരീ, നൈജീരിയൻ ഹൗസ് ഓഫ് റെപ്രസെന്‍റേറ്റീവ്സിന്‍റെ പ്രതിനിധി പ്രൊഫ. ജൂലിയസ് ഇഹോണ്വ്ബെറെ, കെനിയൻ വ്യാപാര മന്ത്രാലയത്തിലെ എം.എസ്.എം.ഇ. ചെയർമാൻ ഡോ. ജെയിംസ് എൻ. മുരേു എന്നിവർ പങ്കെടുത്തു. യു.എ.ഇ. ആഫ്രിക്കൻ നെറ്റ്‌വർക്കിങ് ഗ്രൂപ്പിന്‍റെയും എസ്‌. ഒ. എഫ്.ടി യുടെ മിഡിലിസ്റ്റ് രാജ്യങ്ങളുടെയും തലവനായ വില്യം ഫ്റ്റെൻഹൗസും കൂടിക്കാഴ്ചകളിൽ പങ്കാളിയായി.

കോൺക്ലേവിൽ ഐ.പി.എ.യെ പ്രതിനിധീകരിച്ച് ചെയർമാൻ റിയാസ് കിൽട്ടൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ നൗഷീർ എൻറോ, മുനീർ അൽ വഫാ തുടങ്ങിയവർ സംസാരിച്ചു. വ്യാപാരം, നിർമ്മാണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ആഫ്രിക്കൻ രാജ്യങ്ങൾ വലിയ വളർച്ചാ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഐ.പി.എ. ചെയർമാൻ റിയാസ് കിൽട്ടനും ഫൈസൽ ഇബ്രാഹിമും പറഞ്ഞു. ഈ വർഷം ഡിസംബറിൽ ഐ.പി.എ.-യുടെ സംരംഭക സംഘത്തെ കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് ഔദ്യോഗികമായി ക്ഷണിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com