വിമാനത്തിൽ വെച്ച് ഹൃദയാഘാതം; കുവൈത്തിലേക്കുള്ള യാത്രക്കിടെ കണ്ണൂർ സ്വദേശി മരിച്ചു

യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു
malayali expatriate died due to heart attack

അബ്ദുൽ സലാം

Updated on

കുവൈത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂല പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65) ആണ് മരിച്ചത്. കണ്ണൂരിൽ നിന്നും കുവൈത്തിലേക്കുള്ള യാത്രാ മധ്യേ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

കണ്ണൂരിൽ നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരിനായിരുന്നു അബ്ദുൾ സലാം. ഇദ്ദേഹത്തിന് യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

ബഹ്റൈൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com