ഷാർജയിൽ മലയാളി അമ്മയും കുഞ്ഞും മരിച്ച സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വിപഞ്ചിക ജീവനൊടുക്കിയതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്
Malayali mother and child died in Sharjah: Postmortem report out

വിപഞ്ചിക

Updated on

ഷാർജ: ഷാർജയിലെ അൽ നഹ്ദയിലുള്ള അപ്പാർട്ട്മെന്‍റിൽ മലയാളി യുവതി വിപഞ്ചികയും മകൾ ഒന്നര വയസുകാരി വൈഭവിയും മരിച്ച സംഭവത്തിൽ ശ്വാസം മുട്ടിച്ചാണ് കുഞ്ഞിന്‍റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയിണ പോലുള്ള മൃദുവായ വസ്തു കൊണ്ടാണ് ശ്വാസം മുട്ടിച്ചതെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി.

കുട്ടിയുടെ ശരീരത്തിൽ പരിക്കിന്‍റെയോ ബലപ്രയോഗത്തിന്‍റെയോ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ട് പറയുന്നു. വിപഞ്ചിക ജീവനൊടുക്കിയതാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കഴുത്തിൽ ആത്മഹത്യ സ്ഥിരീകരിക്കുന്ന അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം എട്ടിനാണ് സംഭവം ഉണ്ടായത്. കേസിൽ അന്വേഷണം തുടരുകയാണ്. കേസ് ഷാർജ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തന്‍റെ മരണത്തിൽ ഭർത്താവ് നിതീഷ്, ഭർത്താവിന്‍റെ സഹോദരി, ഭർതൃ പിതാവ് മോഹനൻ എന്നിവരെ കുറ്റപ്പെടുത്തികൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com