മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസ്സൻ ഖാന് ദുബായിൽ സ്വീകരണം

റിഖാബ് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങ് കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ പ്രസിഡന്റ് ബഷീർ ബെല്ലോ ഉദ്ഘാടനം ചെയ്തു
Malayali mountaineer Sheikh Hassan Khan receives warm welcome in Dubai

മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസ്സൻ ഖാന് ദുബായിൽ സ്വീകരണം

Updated on

ദുബായ്: ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി പർവതാരോഹകനായ ഷെയ്ഖ് ഹസ്സൻ ഖാന് ദുബായിൽ സ്വീകരണം നൽകി. യുണൈറ്റഡ് പന്തളം അസോസിയേഷൻ യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

റിഖാബ് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങ് കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ പ്രസിഡന്റ് ബഷീർ ബെല്ലോ ഉദ്ഘാടനം ചെയ്തു. യുപിഎ സെക്രട്ടറി വിവേക് ജി. പിള്ള അധ്യക്ഷത വഹിച്ചു , റിഖാബ് കോളേജ് ചെയർമാൻ അജ്മൽ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.

യുപിഎ പ്രസിന്‍റ് ചാർലി, സന്തോഷ് രാഘവൻ, ജെയിംസ് മണ്ണിൽ, സിജു പന്തളം, ഹക്കീം വാഴക്കാല, ഷിബു അഷ്‌റഫ്, ഷാജു ജബ്ബാർ, ശൈലജ ജെയിംസ്, അഖില വിവേക്, ബിതിൻ നീലു, റൈഹാ ഷിബു എന്നിവർ പ്രസംഗിച്ചു.

ഷെയ്ഖ് ഹസ്സൻ ഖാൻ തന്‍റെ അനുഭവങ്ങൾ പങ്കുവെച്ചു. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കുന്നതിന് വേണ്ടി അമേരിക്കയിലെ ഡെനാലി പർവതത്തിൽ ഇദ്ദേഹം ഇന്ത്യൻ പതാക നാട്ടിയിരുന്നു. ധനകാര്യ വകുപ്പിൽ അസിസ്റ്റന്‍റ് സെക്ഷൻ ഓഫീസറായ ഷെയ്ഖ് ഹസ്സൻ ഖാന്റെ ഭാവി ഉദ്യമങ്ങൾക്ക് യുണൈറ്റഡ് പന്തളം അസോസിയേഷൻ യുഎഇ കമ്മിറ്റി എല്ലാ പിന്തുണയും ചടങ്ങിൽ വാഗ്ദാനം ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com