ദുബായിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി മരിച്ചു

പഠന മികവിന് ഗോൾഡൻ വിസ ലഭിച്ചിട്ടുള്ള വിദ്യാർഥിയാണ്
പഠന മികവിന് ഗോൾഡൻ വിസ ലഭിച്ചിട്ടുള്ള വിദ്യാർഥിയാണ് | Malayali student death Dubai

വൈഷ്ണവ് കൃഷ്ണകുമാർ.

Updated on

ദുബായ്: മലയാളി വിദ്യാർഥി ദീപാവലി ആഘോഷത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. ദുബായിൽ ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയായ തൃശൂർ കുന്നംകുളം സ്വദേശി വൈഷ്ണവ് കൃഷ്ണകുമാർ(18) ആണ് മരിച്ചത്. പഠന മികവിന് ഗോൾഡൻ വിസ ലഭിച്ചിട്ടുള്ള വിദ്യാർഥിയാണ്.

ബുധനാഴ്ച രാത്രി ദുബായിലെ ഇന്‍റർനാഷനൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണകാരണം സംബന്ധിച്ച് ദുബായ് പൊലീസ് ഫൊറൻസിക് വിഭാഗം കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കും. വി.ജി. കൃഷ്ണകുമാർ- വിധു കൃഷ്ണകുമാർ ദമ്പതികളുടെ മകനാണ്. സഹോദരി: വൃഷ്ടി കൃഷ്ണകുമാർ.

ജെംസ് ഔർ ഓൺ ഇന്ത്യൻ സ്കൂളിലെ ഹെഡ് ഓഫ് സ്കൂൾ കൗൺസിൽ, മോഡൽ യുണൈറ്റഡ് നേഷൻസ് ക്ലബ്ബിന്‍റെയും ഡിബേറ്റിങ് സൊസൈറ്റിയുടെയും പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

2024-ലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ 97.4% മാർക്ക് നേടി എല്ലാ വിഷയങ്ങൾക്കും എ-വൺ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. മാർക്കറ്റിങ്, എന്‍റർപ്രണർഷിപ്പ് വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്കും നേടി. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വൈഷ്ണവിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com