മലയാളി വിദ്യാർഥി ലണ്ടനിൽ ബൈക്ക് അപകടത്തിൽ മരിച്ചു

തിരുവനന്തപുരം സ്വദേശിയായ ജെഫേഴ്‌സൺ ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്
Malayali student dies in UK

ജെഫേഴ്സൺ

Updated on

ഷാർജ: ഷാർജ റോയൽ ഫ്ലൈറ്റിൽ അക്കൗണ്ട്സ് മാനേജരായ ജസ്റ്റിന്‍റെയും വിൻസിയുടെയും മകൻ ജെഫേഴ്‌സൺ (27) ലണ്ടനിൽ ബൈക്ക് അപകടത്തിൽമരിച്ചു. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വളവിൽ ബൈക്ക് വഴുതി റോഡിലെ ബാരിയറിലിടിച്ചാണ് അപകടമുണ്ടായത്.

തിരുവനന്തപുരം സ്വദേശിയായ ജെഫേഴ്‌സൺ ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. ഉന്നത പഠനത്തിനായി യുകെയിലേക്ക് പോവുകയും കവന്‍റ്‌റി യൂണിവേഴ്സിറ്റിയിൽ ഗ്രാഫിക് ഡിസൈനിങ് പഠനം പൂർത്തിയാക്കിയ ശേഷം അവിടെ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം ലീഡ്സ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം യുഎഇയിൽ സംസ്കരിക്കുമെന്ന് പിതാവ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com