കണ്ണിൽ പേന തറച്ച് മലയാളി വിദ്യാർഥിക്ക് ഗുരുതര പരുക്ക്: മൂന്ന് മാസത്തിനുള്ളിൽ 3 ശസ്ത്രക്രിയ; കാഴ്ച വീണ്ടെടുത്ത് ദിക്ഷിത്

കാഴ്ച ശക്തി തിരികെ നൽകി ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ
A Malayali student was seriously injured after sticking a pen in his eye: 3 surgeries in three months; Deekshith regains his sight
കണ്ണിൽ പേന തറച്ച് മലയാളി വിദ്യാർഥിക്ക് ഗുരുതര പരുക്ക്: മൂന്ന് മാസത്തിനുള്ളിൽ 3 ശസ്ത്രക്രിയ; കാഴ്ച വീണ്ടെടുത്ത് ദിക്ഷിത്
Updated on

ദുബായ്: സ്കൂളിൽ പേന കണ്ണിൽ തറച്ച് ഗുരുതരമായി പരുക്കേൽക്കുകയും കാഴ്ച ശക്തി തകരാറിലാകുകയും ചെയ്ത മലയാളി വിദ്യാർഥിക്ക് മൂന്ന് മാസങ്ങൾക്കുള്ളിൽ നടത്തിയ മൂന്ന് ശസ്ത്ര ക്രിയകളിലൂടെ കാഴ്ച ശക്തി തിരികെ നൽകി ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ. 15 വയസുള്ള പ്ലസ് വൺ വിദ്യാർഥി ദിക്ഷിത് കൊട്ടിയാട്ടിൽ അനൂപിനെയാണ് കണ്ണിന് ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചത്.

മൻഖൂൽ ആസ്റ്ററിലെ നേത്ര രോഗ വിദഗ്ധൻ ഡോ.പാർഥ് ഹേമന്ത്കുമാർ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യ ശസ്ത്രക്രിയ നടത്തിയത്. കോർണിയയിൽ ഉണ്ടായ പരുക്ക് ഭേദമാക്കുകയും കണ്ണിൽ നിന്ന് നിർജീവമായ ടിഷ്യു നീക്കം ചെയ്യുകയുമായിരുന്നു ആദ്യ ഘട്ടം. ഇത് വിജയകരമായെങ്കിലും പരുക്കിനെ തുടർന്നുണ്ടായ ട്രോമാറ്റിക് തിമിരം വെല്ലുവിളിയായി നിലകൊണ്ടു. ഇത് ഭേദമാക്കുന്നതിന് വീണ്ടും ദിക്ഷിതിനെ ശസ്ത്രക്രിയകൾക്ക് വിധേയനാക്കി.

തിമിരം വേർതിരിച്ചെടുക്കലും കൃത്രിമ ലെൻസ് സ്ഥാപിക്കലുമായിരുന്നു ഈ ഘട്ടത്തിൽ ചെയ്തത്. കണ്ണിന്‍റെ പിൻഭാഗത്ത് നിന്ന് വിട്രിയസ് ജെൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും കണ്ണിന്‍റെ മർദ്ദം വർധിക്കുന്നത് തടയാൻ ഐറിസിന്‍റെ ചെറിയ ഭാഗം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും ഡോ.ഗസാല ഹസൻ മൻസൂരിയാണ് നടത്തിയത്.

ഡോ.പാർഥ് ഹേമന്ത് കുമാർ ജോഷിയുടെ ശ്രദ്ധാപൂർവമുള്ള പരിചണം കൂടിയായപ്പോൾ ദിക്ഷിതിന്‍റെ കണ്ണുകളിൽ വീണ്ടും കാഴ്ചയുടെ തിളക്കം. പരുക്കിന്‍റെ തീവ്രതയനുസരിച്ച് കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ നിന്നാണ് ആസ്റ്ററിലെ വിദഗ്ധ ഡോക്ടർമാരുടെ ഇടപെടൽ മൂലം കാഴ്ചയുടെ ലോകത്തേക്ക് തിരികെ എത്താൻ സാധിച്ചത്. ന്യൂസ് വീക്കിന്‍റെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ യുഎഇ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ആശുപത്രിയാണ് മന്‍ഖൂല്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍.

Trending

No stories found.

Latest News

No stories found.