ഷാർജയിൽ ഡ്രൈവിങ് ടെസ്റ്റിനു പോയ മലയാളിയെ കാണാനില്ലെന്ന് സഹോദരൻ

ഷാർജ ഹംറിയ്യ ഫ്രീസോണിലെ ലാംബ്രൽ എന്ന കമ്പനിയിലാണ് ജിൻസൺ ജോലി ചെയ്യുന്നത്
My brother is missing the Malayali who went for driving test
ജിൻസൺ ആന്‍റണി
Updated on

ഷാർജ: ഡ്രൈവിങ്ങ് ടെസ്റ്റിനായി വ്യാഴാഴ്ച റോളയിലേക്ക് പോയ മലയാളിയെ കാണാനില്ലെന്ന് സഹോദരന്‍റെ പരാതി. ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ജിൻസൺ ആന്‍റണിയെയാണ് കാണാതായത്. ഷാർജ ഹംറിയ്യ ഫ്രീസോണിലെ ലാംബ്രൽ എന്ന കമ്പനിയിലാണ് ജിൻസൺ ജോലി ചെയ്യുന്നത്.

ഡ്രൈവിംഗ് ടെസ്റ്റിനായി പോയതിന് ശേഷം ഇത് വരെ താമസ സ്ഥലത്ത് മടങ്ങിയെത്തിയിട്ടില്ലെന്ന് ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ ബെന്നി പറഞ്ഞു. വ‍്യാഴാഴ്ച ഉച്ച മുതൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് ബെന്നി വ്യക്തമാക്കി. കമ്പനിയിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബെന്നിയെ വിളിക്കേണ്ട നമ്പർ +971 50 212 7311

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com