യു.കെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു
യു.കെ: മലയാളി യുവതി യു.കെയിലെ ബ്രൈറ്റണില്‍ കുഴഞ്ഞുവീണു മരിച്ചു.
കൂത്താട്ടുകുളം സ്വദേശികളും ബ്രൈറ്റണിൽ ദീര്‍ഘകാലമായി താമസമാക്കിയവരുമായ ജോര്‍ജ് ജോസഫിന്റെയും ബീന ജോർജിന്റെയും മകളും യുകെയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റുമായിരുന്ന നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള ഭര്‍ത്താവ് ബിനില്‍ ബേബിയുടെ അടുത്തേക്ക് യാത്രതിരിക്കാന്‍ ഇരിക്കവെയായിരുന്നു അന്ത്യം. നേഹയുടെ സംസ്കാരം പിന്നീട്.
2021 ഓഗസ്റ്റ് 21നാണ് ഓസ്‌ട്രേലിയയിലെ മലയാളി കുടുംബമായ ബേബി ഏബ്രഹാം - ലൈസ ബേബി എന്നിവരുടെ മകനായ ബിനില്‍ ബേബിയുമായുള്ള നേഹയുടെ വിവാഹം. ബിനിലിന്റെ മാതാപിതാക്കള്‍ കോട്ടയം പാലാ സ്വദേശികളാണ്. ശനിയാഴ്ച ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുന്നോടിയായി യാത്രയ്ക്കുള്ള ഒരുക്കങ്ങളിലായിരുന്നു നേഹ.
സുഹൃത്തുക്കളെ കണ്ട് വിടവാങ്ങല്‍ വിരുന്ന് നടത്തി പിരിഞ്ഞ ശേഷം വീട്ടിൽ മടങ്ങിയെത്തിയ നേഹ വ്യാഴാഴ്ച രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.