
അജ്മൽ
ദുബായ്: ദുബായിൽ മലയാളി യുവാവ് ഷോക്കേറ്റു മരിച്ചു. പാലക്കാട് ചാലിശ്ശേരി പഞ്ചായത്തിലെ ദുബായ് റോഡ് സ്വദേശി കൊളവർണ വീട്ടിൽ അജ്മൽ (24) ആണ് മരിച്ചത്. കപ്പലിലെ വർക് ഷോപ്പിൽ ഇലക്ട്രിക് ജോലി ചെയ്യുന്നതിനിടെ അജ്മലിന് ഷോക്കേൽക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കഴിഞ്ഞ രണ്ടര വർഷമായി ദുബായിൽ ജോലി ചെയ്യുന്ന അജ്മൽ ഈ മാസം 30ന് അവധിയിൽ നാട്ടിലേക്ക് പോകാനിരിക്കെയായിരുന്നു മരണം.
കൊളവർണ വീട്ടിൽ മുഹമ്മദുണ്ണിയുടെയും സുബൈദയുടെയും മകനാണ്. സഹോദരങ്ങൾ: അസ്‌ലഹ, ഹസീന, നിഷ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ദുബായ് കെഎംസിസി നേതൃത്വത്തിൽ പുരോഗമിക്കുന്നു.