ഒമാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം: മലയാളി യുവാവ് മരിച്ചു

കഴിഞ്ഞ ദിവസം രാവിലെ ഒമാനിലെ അൽ ഹെയിലിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവം
Malayali youth dies of heart attack during cricket match in Oman

ഷബീർ ബഷീർ

Updated on

മസ്ക്കറ്റ്: ഒമാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശി ഷബീർ ബഷീറാണ് മരിച്ചത്. 35 വയസായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ ഒമാനിലെ അൽ ഹെയിലിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. ജിഫ്നൈൻ ചലഞ്ചേഴ്സ് ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ഷബീറിന് കളിക്കളത്തിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ പതിനാല് വർഷമായി ഒമാനിൽ പ്രവാസിയായിരുന്ന അദ്ദേഹം ഇലക്ട്രോമാൻ എൽഎൽസി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മസ്കത്തിൽ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു താമസം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.

logo
Metro Vaartha
www.metrovaartha.com