അബുദാബിയിൽനിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ജോലി സ്ഥലത്ത് നിന്ന് കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു
Dixon Sebastian
ഡിക്സൺ സെബാസ്റ്റ്യൻ
Updated on

അബുദാബി: മൂന്നര മാസം മുൻപ് അബുദാബിയിൽനിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിൽ പാലത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കൽ പുരയിടം ഡിക്സൺ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. അബുദാബിയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു. അബുദാബിയിൽ ഷാബിയ 9 മേഖലയിലെ സൂം ടെലികോം ട്രേഡിങ്ങ് ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ വാച്ച് റിപ്പയറിങ്ങ് ജോലി ചെയ്തുവരികയായിരുന്നു.

ദുബായിലെ ശൈഖ് സായിദ് റോഡിൽ സാബീൽ റോഡിനടുത്തുള്ള പാലത്തിൽ നിന്ന് വീണ് മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസിനെ ഉദ്ധരിച്ച് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

ദുബായ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും. കഴിഞ്ഞ ഡിസംബർ മാസത്തിൽ വിസിറ്റ് വിസയിലാണ് ഡിക്സൺ ആദ്യമായി ദുബായിലെത്തിയത്. മെയ് 15 നാണ് കാണാതായത്. ഡിക്സൺ വരുന്നത് കാത്തിരിക്കുന്ന നിർധന മാതാപിതാക്കളുടെ വേദന മെട്രോ വാർത്ത വായനക്കാരിലേക്ക് എത്തിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com