വെർടിക്കൽ ഫാമിങ് മേളയിൽ ശ്രദ്ധനേടി മലയാളിയുടെ സംരംഭം

ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ നടത്തിയ ആറാമത് വെർടിക്കൽ ഫാമിങ് മേള സമാപിച്ചു.
Malayali's initiative attracts attention at vertical farming fair

വെർടിക്കൽ ഫാമിങ് മേളയിൽ ശ്രദ്ധനേടി മലയാളിയുടെ സംരംഭം

Updated on

ദുബായ്: നവീനമായ ലംബ കൃഷി രീതികൾ പരിചയപ്പെടുത്തുന്ന ആഗോള മേളയായ വെർടിക്കൽ ഫാമിങ് മേളയിൽ ശ്രദ്ധനേടി മലയാളി സംരംഭം. നിർമിത ബുദ്ധി സാങ്കേതികവിദ്യയും സുസ്ഥിര രീതികളും സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ ‘മസ്റ കെയർ’ എന്ന സംരംഭമാണ് മേളയിൽ പ്രദർശനത്തിനെത്തിയത്. ഒരേ സമയം ലാഭകരവും സുസ്ഥിരവുമാണ് സംരംഭമെന്ന് അണിയറ പ്രവർത്തകരായ സിഇഒ ശരത് ശങ്കർ, ഡയറക്റ്റർ ജാമിൽ മുഹമ്മദ്, പ്രൊജക്റ്റ് മേധാവി എൻ.എ. ഷാനിൽ, പ്രൊജക്റ്റ് കോർഡിനേറ്റർ പി. മുരളീധർ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

താമസ കേന്ദ്രങ്ങളെയും വിദ്യാർഥി കേന്ദ്രീകൃത കമ്മ്യൂണിറ്റികളെയും കുടുംബങ്ങളുടെ ശക്തീകരണത്തെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി. വിദ്യാർഥികൾക്കായി വിവിധ പ്രൊജക്റ്റുകളും പരിശീലന സംവിധാനങ്ങളും കമ്പനി ഒരുക്കുന്നുണ്ട്. അതോടൊപ്പം ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള പദ്ധതിയും വലിയ തോതിലുള്ള ഉത്പാദനം ഒരുമിച്ച് സാധ്യമാക്കുന്ന വ്യവസായിക പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

മസ്റ കെയർ പദ്ധതിയുടെ ഉത്പാദനം മുതലുള്ള എല്ലാ ഘട്ടങ്ങളിലും കമ്പനി ആവശ്യമായ സഹായം നൽകും. അഞ്ചുവർഷം വരെ തുടർച്ചയായ സർവീസിങ് കമ്പനി ഉറപ്പ് നൽകുന്നു. കാർഷിക സംരംഭകത്വം പ്രോൽസാഹിപ്പിക്കുന്നത് വഴി ആരോഗ്യകരമായ ജീവത ശൈലി ലക്ഷ്യമിടുന്നതിനോടൊപ്പം, ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള പദ്ധതിയിൽ 12–14 മാസത്തിനകം നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്ന രീതിയിലുള്ള കൾടിവേഷൻ ആൻഡ് ഹാർവെസ്റ്റിങ് പദ്ധതികളാണ് കമ്പനി പ്രായോഗികമാക്കി വരുന്നത്.

ഭാവിയിൽ വിദ്യാഭ്യാസം, കൃഷി, ഊർജ്ജം, ടൂറിസം മേഖലകളിലും പദ്ധതികൾ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യുഎഇ ആസ്ഥാനമായ മസ്‌റ കെയറിന്‍റെ ഓഫീസ് ഇന്‍റർനാഷണൽ ഫ്രീ സോണിലാണ് പ്രവർത്തിക്കുന്നത്. അബുദാബി, റാസൽ ഖൈമ എന്നിവിടങ്ങളിൽ ശാഖകൾ നിലവിലുണ്ട് യൂറോപ്യൻ രാജ്യങ്ങളിലും കമ്പനി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ നടത്തിയ ആറാമത് വെർടിക്കൽ ഫാമിങ് മേള സമാപിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുക്കണക്കിന് സംരംഭകർ മേളയിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com