
ഷാർജയിലെ ലേബർ ക്യാംപുകളിൽ മമ്മൂട്ടി ഫാൻസിന്‍റെ ഇഫ്‌താർ വിരുന്ന്
ഷാർജ: മമ്മൂട്ടി ഫാൻസ് ഇന്‍റർനാഷണൽ യുഎഇ ചാപ്റ്റർ അജ്‌മാൻ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഷാർജയിലെ ലേബർ ക്യാംപുകളിൽ തൊഴിലാളികൾക്കായി ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. ഷാർജയിലെ സജ്ജ ലേബർ ക്യാംപിൽ നടത്തിയ ഇഫ്താർ വിരുന്നിൽ 900 പേർ പങ്കെടുത്തു.
ഇത്തവണ എം എസ് എസുമായി സഹകരിച്ചാണ് വിപുലമായ ഇഫ്‌താർ നടത്തിയത് എന്ന് മമ്മൂട്ടി ഫാൻസ് അജ്‌മാൻ ചാപ്റ്റർ സെക്രട്ടറി സനിൽ ശിവൻ പിള്ള അറിയിച്ചു.
ദുബായ്, അബുദാബി, അൽ ഐൻ യൂണിറ്റുകളുമായി ചേർന്ന് ഈ പുണ്യമാസത്തിൽ ഏകദേശം മൂവായിരത്തിലധികം പേർക്കാണ് ഇഫ്താർ വിരുന്നൊരുക്കുന്നത് എന്ന് ട്രഷറർ രാശിക് പറഞ്ഞു..
ഇജാസ് ഉമർ,സജിത്ത് മുഹമ്മദ് , അനീഷ് ലാലാജി, മുഹമ്മദ് റിയാസ്, നൗഷാദ്, ആദർശ്, ഇജാസ് ഇസ്മായിൽ, മൻസൂർ സാദിഖ്, ജിബി റഹിം, അഫ്സൽ, ഷമീം, പത്മരാജ്, ശിഹാബ് കപ്പാരത് എന്നിവർ നേതൃത്വം നൽകി.