ശ്രീ ധർമ്മ ശാസ്താ സേവാ സമിതിയുടെ മണ്ഡലമാസ ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം

ശ്രീ ധർമ്മ ശാസ്താ സേവാ സമിതിയുടെ ഭജന സംഘത്തിന്‍റെ നേതൃത്വത്തിൽ ഭജനയും നടത്തും
Mandala-season celebrations by the Sree Dharma Sastha Seva Samithi begin on Tuesday

ശ്രീ ധർമ്മ ശാസ്താ സേവാ സമിതിയുടെ മണ്ഡലമാസ ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം

Updated on: 

ന്യൂഡൽഹി: ശ്രീ ധർമ്മ ശാസ്താ സേവാ സമിതിയുടെ മണ്ഡലമാസ ആഘോഷങ്ങൾ നവംബർ 17 മുതൽ ഡിസംബർ 27 വരെ 41 ദിവസത്തെ മണ്ഡലമാസ ആഘോഷങ്ങൾ മയൂർ വിഹാർ ഫേസ്-II, പോക്കറ്റ്-A-യിലുള്ള ശ്രീ കാരുണ്യ മഹാഗണപതി ക്ഷേത്രത്തിൽ വെച്ച് നടത്തും. ചൊവ്വാഴ്ച രാവിലെ 5:30 ന് മഹാഗണപതി ഹോമ‌ത്തോടെ മണ്ഡലമാസ ആഘോഷങ്ങൾക്ക് തുടക്കമാകുമെന്ന് ശ്രീ ധർമ്മ ശാസ്താ സേവാ സമിതി പ്രസിഡന്‍റ് കെ. ഗോപാലൻകുട്ടി, സെക്രട്ടറി യു. ആർ. സിരിഷ്കുമാർ എന്നിവർ അറിയിച്ചു. പിന്നീട് ഒന്നാം നിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഭഗവാൻ ശ്രീ സ്വാമി അയ്യപ്പന് അഭിഷേകം നടത്തുന്നതാണ്. രാവിലെ 8:15 മുതൽ ക്ഷേത്രദർശനം (ക്ഷേത്ര പര്യടനം) നടത്തും.

ഗണേശ് മന്ദിറിൽ നിന്നും ആരംഭിക്കുന്ന ക്ഷേത്രദർശന യാത്രയിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, സരോജിനി നഗർ ശ്രീ രാം മന്ദിർ, ആർ.കെ. പുരം ശ്രീ അയ്യപ്പ ക്ഷേത്രം, ആർ.കെ. പുരം ശ്രീ ഉത്തര സ്വാമി മലക്ഷേത്രം, എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്തജനങ്ങൾക്കായി ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് 6:30 മുതൽ ശ്രീ സ്വാമി അയ്യപ്പന് പ്രത്യേക പൂജയും തുടർന്ന് ശ്രീ ധർമ്മ ശാസ്താ സേവാ സമിതിയുടെ ഭജന സംഘത്തിന്‍റെ നേതൃത്വത്തിൽ ഭജനയും നടത്തും. കേരളത്തിൽ നിന്നുള്ള പി.ജെ. നായരും കുടുംബവുമാണ് സായാഹ്ന പൂജയും ഭജനയും സ്പോൺസർ ചെയ്തിരിക്കുന്നത്.