മഞ്ചേരി സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം മരിച്ചു

കഴിഞ്ഞ 10 വർഷമായി റാസൽഖൈമയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
Manjeri native dies of heart attack in Ras Al Khaimah

മുഹമ്മദ് അൻസാർ

Updated on

റാസൽഖൈമ: മഞ്ചേരി പന്തലൂർ മുടിക്കോട് സ്വദേശി മുഹമ്മദ് അൻസാർ ഓളിക്കൽ (39) റാസൽഖൈമ സൈഫ് ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ 10 വർഷമായി റാസൽഖൈമയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

ഉണ്ണീൻ ഓളിക്കലിന്‍റെയും ആസ്യയുടെയും മകനാണ്. ഭാര്യ: ജംഷീറ. മകൻ: അജ്‌സൽ (5). സഹോദരങ്ങൾ: നൗഷാദ് (യുഎഇ), സഫ്‌വാൻ, ആഷിഖ്, മുനീറ, ഷാനിബ.

റാസൽഖൈമ കെഎംസിസി റെസ്ക്യൂ വിങ് കൺവീനറും റാക് എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് ട്രഷററുമായ ഫൈസൽ പുറത്തൂരിന്‍റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലിലേക്ക് കൊണ്ടുപോകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com