അജ്മാനിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം: കരാറിൽ ഒപ്പുവച്ചു

സുപ്രീം എനർജി കമ്മിറ്റി ചെയർമാൻ റാഇദ് ഉബൈദ് അൽ സാബി, ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്റ്റർ ജനറൽ ഉമർ മുഹമ്മദ് ലൂത്ത എന്നിവർ കരാറിൽ ഒപ്പുവച്ചു.
Marketing of petroleum products in Ajman: Agreement signed

അജ്മാനിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം: കരാറിൽ ഒപ്പുവച്ചു

Updated on

അജ്‌മാൻ: പെട്രോളിയം ഉത്പന്നങ്ങളുടെ വിൽപനയും ഗതാഗതവും സംബന്ധിച്ച നിയമലംഘനങ്ങൾ തടയാൻ അജ്മാൻ സുപ്രീം എനർജി കമ്മിറ്റിയും അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയും കരാറിൽ ഒപ്പുവച്ചു. പൊതുസുരക്ഷ ഉറപ്പാക്കുക, പെട്രോളിയം ഇടപാടുകൾ സംബന്ധിച്ച നിയമങ്ങൾ സ്ഥാപനങ്ങളും വ്യക്തികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് കരാറിന്‍റെ പ്രധാന ലക്ഷ്യം.

സുപ്രീം എനർജി കമ്മിറ്റി ചെയർമാൻ റാഇദ് ഉബൈദ് അൽ സാബി, ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്റ്റർ ജനറൽ ഉമർ മുഹമ്മദ് ലൂത്ത എന്നിവർ കരാറിൽ ഒപ്പുവച്ചു. പുതിയ കരാർ പ്രകാരം, പെട്രോളിയം ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് അധികാരമുണ്ടാകും.

നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുക, റിപ്പോർട്ടുകൾ തയാറാക്കുക, പരിശോധനകൾ നടത്തുക, പരാതികൾ പരിഹരിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com