കുവൈറ്റിൽ മലയാളിയുടെ ഫ്ലാറ്റിൽ തീപിടിത്തം; 6 പേർ മരിച്ചതായി സൂചന

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന 6 നിലകെട്ടിടത്തിലാണ് തിപിടിത്തമുണ്ടായത്
massive fire at flat in kuwait

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇക്കൂട്ടത്തിൽ കാസർഗോഡുകാരനായ മലയാളിയും ഉണ്ടെന്നാണ് വിവരം. ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന 6 നിലകെട്ടിടത്തിലാണ് തിപിടിത്തമുണ്ടായത്. ഇവിടുത്തെ സുരക്ഷാ ജീവക്കാരന്‍റെ മുറിയിൽ നിന്നാണ് തീപടർന്നതെന്നാണ് വിവരം.

ഫ്ലാറ്റുകളിൽ നിന്നു പുറത്തേക്കു ചാടാൻ ശ്രമിക്കുന്നതിനിടെയിലും പുക ശ്വസിച്ചുമൊക്കെയാണ് മിക്കവർക്കും പരുക്കേറ്റിരിക്കുന്നത്. അഗ്നിശമനസേനയും പൊലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചതായാണ് വിവരം.

Trending

No stories found.

Latest News

No stories found.