കുവൈറ്റ് തീപിടിത്തം; മരണ സംഖ്യ 35 കടന്നു, രക്ഷാ പ്രവർത്തനം തുടരുന്നു

പൊള്ളലേറ്റും പുക ശ്വസിച്ചും കെട്ടിടത്തിൽ നിന്നും എടുത്തുചാടിയുമാണ് ആളുകൾ മരിച്ചതെന്നാണ് വിവരം
massive fire at kuwait updates
കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു
Updated on

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 35 ആയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൃത്യമായ മരണ സഖ്യ സ്ഥിരീകരിച്ചിട്ടില്ല.

പൊള്ളലേറ്റും പുക ശ്വസിച്ചും കെട്ടിടത്തിൽ നിന്നും എടുത്തുചാടിയുമാണ് ആളുകൾ മരിച്ചതെന്നാണ് വിവരം. ഇക്കൂട്ടത്തിൽ കാസർഗോഡുകാരനായ മലയാളിയും ഉണ്ടെന്നാണ് വിവരം. ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന 6 നിലകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

ഇവിടുത്തെ സുരക്ഷാ ജീവനക്കാരന്‍റെ മുറിയിൽ നിന്നാണ് തീപടർന്നതെന്നാണ് വിവരം. അഗ്നിശമനസേനയും പൊലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാ പ്രവർത്തനം തുടരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com