മെറാൾഡ ജ്വൽസ് ആദ്യ അന്തർദേശിയ ഔട്ട്ലെറ്റ് ദുബായിൽ; 600 മില്യൺ ദിർഹത്തിന്‍റെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപനം

ഈ മാസം അഞ്ചിന് ഉച്ചക്ക് 12 മണിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സ്റ്റോർ ഉദ്‌ഘാടനം ചെയ്യും
Meralda Jewels first international outlet in Dubai: AED 600 million development projects announced
മെറാൾഡ ജ്വൽസ് ആദ്യ അന്തർദേശിയ ഔട്ട്ലെറ്റ് ദുബായിൽ: 600 മില്യൺ ദിർഹത്തിന്‍റെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപനംrepresentative image
Updated on

ദുബായ്: ഇന്ത്യയിലെ സ്വർണ-വജ്രാഭരണ രംഗത്തെ പ്രമുഖരായ മെറാൾഡ ജ്വൽസിന്‍റെ ആദ്യ അന്തർദേശിയ ഔട്ട്ലെറ്റ് ദുബായിൽ പ്രവർത്തനം തുടങ്ങുന്നു. ഈ മാസം അഞ്ചിന് ഉച്ചക്ക് 12 മണിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സ്റ്റോർ ഉദ്‌ഘാടനം ചെയ്യും.

ഇന്ത്യയുടെ പാരമ്പര്യവും ആധുനിക സൗന്ദര്യവും സമന്വയിപ്പിച്ച് നിർമിക്കുന്ന ആഭരണങ്ങളാണ് മെറാൾഡയുടെ സവിശേഷതയെന്ന് മെറാൾഡ ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ജലീൽ എടത്തിൽ, മൊറാൾഡ ഇന്‍റർനാഷണൽ മാനേജിങ്ങ് ഡയറക്ടർ ജസീൽ മുഹമ്മദ്, മൊറാൾഡ ഇന്‍റർനാഷണൽ ഡയറക്ടർ സെബ മൂപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പണിക്കൂലിയിൽ നാൽപത് ശതമാനം വരെ വിലക്കുറവും ഓരോ പർച്ചേസിലും സ്വർണ നാണയങ്ങളും നൽകുമെന്ന് അധികൃതർ പറഞ്ഞു. 600 മില്യൺ ദിർഹത്തിന്‍റെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ചെയർമാൻ അബ്ദുൾ ജലീൽ എടത്തിൽ അറിയിച്ചു.

ഇന്ത്യയിലും യുഎഇയിലും കൂടുതൽ ഷോറൂമുകൾ തുറക്കാൻ പദ്ധതിയുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. ദുബായ് അൽ ബർഷ ലുലുവിലും അബൂദബിയിലും പുതിയ സ്റ്റോറുകൾ ഉടൻ തുറക്കും.

2019 ഇൽ കോഴിക്കോടാണ് മെറാൾഡ ജ്വൽസിന്‍റെ ആദ്യ സ്റ്റോർ തുടങ്ങിയത്. ഇപ്പോൾ കൊച്ചി,കണ്ണൂർ. മംഗലാപുരം എന്നിവിടങ്ങളിലും ഗ്രൂപ്പിന് ശാഖകളുണ്ട്. ബോളിവുഡ് താരം മൃണാൾ താക്കൂറാണ് മെറാൾഡയുടെ ബ്രാൻഡ് അംബാസിഡർ.

മെറാൾഡ ജ്വൽസിൽ സ്വർണ്ണം, വജ്രം, രത്നങ്ങൾ, പോൾക്കി, പ്ലാറ്റിനം എന്നിവ ഉൾപ്പെടുന്ന വ്യത്യസ്ത വിഭാഗങ്ങളിൽ വൈവിധ്യമാർന്ന ആഭരണങ്ങൾ ലഭ്യമാണെന്ന് മാനേജ്മെന്‍റ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.