
കരുണ ഓണാഘോഷം നടത്തി
ദുബായ്: യുഎഇയിലെ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ കരുണ ഓണാഘോഷം നടത്തി. ചവറ എംഎല്‍എ ഡോ. സുജിത് വിജയന്‍പിള്ള ഉദ്ഘാടനം ചെയ്തു. കരുണ പ്രസിഡന്‍റ് അബ്ദുൾ ഷെജീർ അധ്യക്ഷത വഹിച്ചു.
സുധീർ നൂർ, നസിർ വിളയിൽ, രക്ഷാധികാരി അഷറഫ്, കൺവീനർ സോമരാജൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി വിപിൻ വി പിള്ള സ്വാഗതവും ട്രഷറർ ആർ. അനിൽകുമാർ നന്ദിയും പറഞ്ഞു.
ഗായകൻ വിവേകാനന്ദനും ഡാസ്‌ളിംങ് സ്റ്റാര്‍സ് ഗ്രൂപ്പും ചേര്‍ന്ന് അവതരിപ്പിച്ച മെഗാ ഇവന്‍റും നടന്നു. ഓണപ്പൂക്കളം കലാപരിപാടികള്‍, മാജിക് ഷോ, വണ്‍മാന്‍ഷോ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.