മെസി ലോകകപ്പിൽ കളിക്കും, അതിന് മുൻപ് കേരളത്തിലും: എഎഫ്എ മാർക്കറ്റിങ് മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ

ദേശിയ ടീമിന് ഏറ്റവും കൂടുതൽ ആരാധകരുള്ള സ്ഥലമാണ് കേരളമെന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Messi will play in the World Cup, and before that in Kerala too: AFA Marketing Head Leandro Peterson

മെസി ലോകകപ്പിൽ കളിക്കും, അതിന് മുൻപ് കേരളത്തിലും: എഎഫ്എ മാർക്കറ്റിങ് മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ

Updated on

ദുബായ്: 'അർജന്‍റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അടുത്ത ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ കളിക്കും, അതിന് മുൻപായി മെസ്സിയടങ്ങുന്ന അർജന്‍റീന ദേശിയ ഫുട്ബോൾ ടീം കേരളത്തിൽ കളിക്കും'.- പറയുന്നത് ലിയാൻഡ്രോ പീറ്റേഴ്സൺ, അർജന്‍റീന ഫുട്ബോൾ അസോസിയേഷന്‍റെ കൊമേർഷ്യൽ ആൻഡ് മാർക്കറ്റിങ് ഡയറക്റ്റർ.

ദുബായ് പുൾമാൻ ഹോട്ടലിൽ അർജന്‍റീന ഫുട്ബോൾ അസോസിയേഷനും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സും തമ്മിൽ സഹകരണത്തിനുള്ള ധാരണ പത്രത്തിൽ ഒപ്പ് വെക്കുന്ന ചടങ്ങിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിയാൻഡ്രോ പീറ്റേഴ്സൺ സ്പാനിഷ് ഭാഷയിൽ പറഞ്ഞ രണ്ട് വാക്യങ്ങൾ കേരളത്തിലെ മെസ്സിയാരാധകർക്ക് സമ്മാനിച്ചത് അതിരറ്റ ആവേശവും പ്രതീക്ഷയും. 'മെസ്സി ഒരു യഥാർത്ഥ ചാമ്പ്യനാണ്.

പ്രായത്തിനപ്പുറമുള്ള ശാരീരിക ക്ഷമത പുലർത്തുന്ന താരമാണ് മെസ്സി. അദ്ദേഹം അടുത്ത ലോകകപ്പിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- ലിയാൻഡ്രോ പീറ്റേഴ്സൺ വ്യക്തമാക്കി. അർജന്‍റീന ദേശിയ ടീം കേരളത്തിൽ കളിക്കുമെന്നും അതിനായി മന്ത്രിതല ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിന് മുൻപ് കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദേശിയ ടീമിന് ഏറ്റവും കൂടുതൽ ആരാധകരുള്ള സ്ഥലമാണ് കേരളമെന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകോത്തര പരിശീലകർ ഉള്ള രാജ്യമാണ് അർജന്‍റീനയെന്നും ഇന്ത്യയിൽ സർക്കാരിന്‍റെ സഹകരണത്തോടെ കോച്ചിങ് അക്കാദമികൾ തുടങ്ങുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലുലു മണി അസി. വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷാനിലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com