

മേത്തല പ്രവാസികളുടെ കൂട്ടായ്മ മേളയുടെ കേരളപ്പിറവി ദിനാഘോഷം
ദുബായ്: കൊടുങ്ങല്ലൂർ മേത്തല പ്രവാസികളുടെ കൂട്ടായ്മയായ മേളയുടെ നേതൃത്വത്തിൽ കേരള പിറവിയും വാർഷികവും ആഘോഷിച്ചു. ഷാർജ സഫാരിമാളിൽ നടന്ന ചടങ്ങിൽ മേള പ്രസിഡന്‍റ് ലിജേഷ് മുകുന്ദൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അനീഷ് അരവിന്ദാക്ഷൻ പ്രസംഗിച്ചു. സെക്രട്ടറി എബിൻ ഭുവനേശ്വരൻ സ്വാഗതവും ട്രഷറർ മുരളീധരൻ തയ്യിൽ നന്ദിയും പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ നാട്ടിൽ നിന്ന് എത്തിയവരെ ചടങ്ങിൽ ആദരിച്ചു. ഗായകൻ ബൽറാം നയിച്ച സംഗീതനിശയും യുഎഇ യിലെ വിവിധ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.