

പശ്ചിമേഷ്യൻ സംഘർഷം: ടിക്കറ്റുകൾ റീബുക്ക് ചെയ്യാൻ അവസരം നൽകി എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾ മൂലം വിമാന ഷെഡ്യൂളുകൾ ഇടക്കിടെ മാറാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് 72 മണിക്കൂറിനകം ടിക്കറ്റുകൾ ഓൺലൈനായി റീബുക്ക് ചെയ്യാൻ അവസരം നൽകി എമിറേറ്റ്സ് എയർലൈൻസ്. എമിറേറ്റ്സ് വെബ്സൈറ്റിൽ മാനേജ് യുവർ ബുക്കിങ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്തോ എമിറേറ്റ്സ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുതിയ യാത്ര തീയതി തെരഞ്ഞെടുക്കാം.
പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് യാത്ര പുനക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് എമിറേറ്റ്സിന്റെ സപോർട്ടിങ് ടീമിന്‍റെ സഹായവും തേടാം. യുഎഇ വ്യോമപാത ഭാഗികമായി തുറന്നതിന് പിന്നാലെ എമിറേറ്റ്സ് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാർ ഏറ്റവും പുതിയ ഷെഡ്യൂളുകൾ പരിശോധിക്കുകയും സീറ്റുകൾ നേരത്തെ ബുക്ക് ചെയ്യുകയും വേണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുന്തിയ പരിഗണനയെന്നും അധികൃതർ അറിയിച്ചു.