പശ്ചിമേഷ്യൻ സംഘർഷം: ട്രംപുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്‍റ്

മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു
Middle East conflict: UAE President speaks to Trump on the phone

ഡോണൾഡ് ട്രംപ്, ഷെയ്ഖ് ​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ

Updated on

അബുദാബി: യുഎഇ പ്രസിഡന്‍റ്​ ​ഷെയ്ഖ് ​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ യുഎസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപുമായി ഫോൺ സംഭാഷണം നടത്തി. മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു.

രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചും സുരക്ഷക്കും സ്ഥിരതക്കും ഭീഷണി ഉയർത്തിയും ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളും സംഭാഷണത്തിൽ ചർച്ചയായി.

ഈജിപ്ത്​ പ്രസിഡന്‍റ്​ അബ്​ദുൽ ഫത്താഹ്​ സീസീ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, യുകെ പ്രധാനമന്ത്രി കീർ സ്​റ്റാമർ എന്നിവരുമായും ​ഷെയ്ഖ് ​ മുഹമ്മദ്​ ബിൻ സായിദ്​ ഫോൺ സംഭാഷണം നടത്തിയിട്ടുണ്ട്​. നിരവധി ലോക നേതാക്കളാണ്​ ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം യുഎഇ നേതാക്കളെ വിളിച്ച്​ ഐക്യദാർഢ്യമറിയിച്ചത്​

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com