ഡോ.സിജി രവീന്ദ്രന്‍റെ മൈന്‍ഡ് മാസ്റ്ററി പ്രകാശനം ചെയ്തു

മുന്‍ എംപി ടി.എന്‍. പ്രതാപന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് നിസാര്‍ തളങ്കരയ്ക്ക് നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു
Mind Mastery by Dr. CG Ravindran released
ഡോ.സിജി രവീന്ദ്രന്‍റെ മൈന്‍ഡ് മാസ്റ്ററി പ്രകാശനം ചെയ്തു
Updated on

ഷാര്‍ജ: യുഎഇയിലെ പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.സിജി രവീന്ദ്രന്‍റെ മൈന്‍ഡ് മാസ്റ്ററി എന്ന ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മുന്‍ എംപി ടി.എന്‍. പ്രതാപന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് നിസാര്‍ തളങ്കരയ്ക്ക് നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

ആര്‍.ജെ. വൈശാഖ് പുസ്തകം പരിചയപ്പെടുത്തി. ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് പി.വി. മോഹന്‍കുമാര്‍, മാധ്യമ പ്രവര്‍ത്തകരായ വനിത വിനോദ്, ദിപാ കേലാട്ട്, അനുപ് കീച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സന്ധ്യരവികുമാർ അവതാരകയായിരുന്നു.

മനശാസ്ത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ വിവരിക്കുന്ന പുസ്തകമാണ് മൈന്‍ഡ് മാസ്റ്ററി. ഐവറി ബുക്‌സാണ് പ്രസാധകര്‍. ലൈഫ് കോച്ചും കൗണ്‍സലിംഗ് എന്‍എല്‍പി ട്രെയിനറും കൂടിയാണ് പത്തനംതിട്ട സ്വദേശിയായ ഡോ. സിജി രവീന്ദ്രന്‍.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com