മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ യുഎഇ സന്ദർശനം; പ്രതിനിധി ഓഫിസുകൾ തുറന്ന് ഇന്ത്യൻ സ്റ്റീൽ കമ്പനികൾ

സന്ദർശന വേളയിൽ, ദുബായിലെ ഈ കമ്പനികളുടെ പ്രതിനിധി ഓഫീസുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു
Minister H.D. Kumaraswamy visit to the UAE

മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ യുഎഇ സന്ദർശനം; പ്രതിനിധി ഓഫിസുകൾ തുറന്ന് ഇന്ത്യൻ സ്റ്റീൽ കമ്പനികൾ

Updated on

ദുബായ്: യുഎഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ ഉരുക്ക് ഘന വ്യവസായ, പൊതു സംരംഭ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ഉന്നത തല പ്രതിനിധി സംഘം റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി. റാസൽഖൈമയിലെ സ്റ്റീൽ മേഖലയിൽ ഇന്ത്യൻ കമ്പനികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. യുഎഇയിലെ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി, ഇന്ത്യയും യു എ ഇ യും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.

സ്റ്റീൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ), മെക്കോൺ ലിമിറ്റഡ്, നാഷണൽ മിനറൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ (എൻഎംഡിസി) എന്നീ മൂന്ന് പ്രമുഖ ഇന്ത്യൻ സ്റ്റീൽ കമ്പനികളുടെ സിഎംഡിമാരും മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.

സന്ദർശന വേളയിൽ, ദുബായിലെ ഈ കമ്പനികളുടെ പ്രതിനിധി ഓഫീസുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു. ദുബായിൽ ഓഫീസുകൾ തുറക്കുന്നത് ഇന്ത്യൻ സ്റ്റീൽ കമ്പനികൾക്ക് അവരുടെ ആഗോള സാന്നിധ്യം വികസിപ്പിക്കുന്നതിനും ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com