പ്രവാസികളെ നിയമപരമായി ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം മന്ത്രി പി. പ്രസാദ്

പ്രവാസി ലീഗൽ സെല്ലിന്‍റെ പ്രവർത്തനം മാതൃകാപരമെന്നും മന്ത്രി
Minister P. Prasad says it is the need of the hour to legally empower expatriates
കൃഷിമന്ത്രി പി. പ്രസാദ്
Updated on

അബുദാബി: പ്രവാസികളെ നിയമപരമായി ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്ററിന്‍റെ പ്രവർത്തനോദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യത്തിൽ പ്രവാസി ലീഗൽ സെല്ലുപോലുള്ള സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പി. പ്രസാദ് പറഞ്ഞു.

കേരളത്തിലെ മനുഷ്യാവകാശ കമ്മീഷൻ മുൻ അധ്യക്ഷനും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ അധ്യക്ഷനുമായ ജസ്റ്റിസ് പി. മോഹൻദാസ്, കേരളത്തിലെ മുൻ ഡിസെബിലിറ്റി കമ്മീഷണറും ജില്ലാ ജഡ്ജിയുമായിരുന്ന എസ്.എച്ച്. പഞ്ചാപകേശൻ എന്നിവർ മുഖ്യതിഥികളായിരുന്നു.

പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ അധ്യക്ഷൻ ഡോ. ജയ്പാൽ ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. പിഎൽസി ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, പിഎൽസി ഗ്ലോബൽ സെക്രട്ടറി അഡ്വ. റിജി ജോയ്, അഹ്സാൻ നിസാർ, പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ സെക്രട്ടറി സീമ കൃഷ്ണൻ, മീഡിയ കോ ഓർഡിനേറ്റർ മിലേന മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.

പ്രവാസികളെ ശാക്തീകരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ആദ്യപടിയായി വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു ബോധവത്കരണ പരിപാടി ഡിസംബർ അഞ്ചാം തീയതി ഇന്ത്യൻ സമയം രാത്രി ഒൻപതു മണിക്ക് നടത്തുമെന്നും ഡോ. ജയ്പാൽ ചന്ദ്രസേനൻ, ടി.എൻ. കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com