2024ൽ 34 ദശലക്ഷത്തിലധികം സ്മാർട്ട് ഇടപാടുകൾ പൂർത്തിയാക്കിയതായി മാനവ വിഭവശേഷി മന്ത്രാലയം

മുൻ വർഷത്തെ അപേക്ഷിച്ച് 20 ദശലക്ഷത്തിലധികം ഇടപാടുകളോടെ 59 ശതമാനം വളർച്ചയാണ് കൈവരിച്ചത്.
ministry of human resources and empowerment says over 34 million smart transactions completed in 2024

2024ൽ 34 ദശലക്ഷത്തിലധികം സ്മാർട്ട് ഇടപാടുകൾ പൂർത്തിയാക്കിയതായി മാനവ വിഭവശേഷി മന്ത്രാലയം

Updated on

ദുബായ്: 2024 ൽ 34 ദശലക്ഷത്തിലധികം സ്മാർട്ട് ഇടപാടുകൾ പൂർത്തിയാക്കിയതായി യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം വെളിപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 20 ദശലക്ഷത്തിലധികം ഇടപാടുകളോടെ 59 ശതമാനം വളർച്ചയാണ് കൈവരിച്ചത്.

ബ്യൂറോക്രസി ഇല്ലാതാക്കാനും സാമൂഹ്യ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്താനും ഉപയോക്തൃ അനുഭവം മികച്ചതാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്മാർട്ട് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നത്.

കൂടുതൽ വിശ്വാസ്യത, സുരക്ഷ, പ്രവേശന ക്ഷമത എന്നിവയാണ് സ്മാർട്ട് സേവനങ്ങളുടെ സവിശേഷതയെന്നും അധികൃതർ വിശദീകരിച്ചു. യുഎഇ നാഷണൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് 2031 നെ പിന്തുണക്കുക എന്നതും ഇതിന്‍റെ ലക്ഷ്യമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com