മിക്സഡ് മാർഷൽ ആർട്സ് യൂത്ത് ലോക ചാംപ‍്യൻഷിപ്പ്: യുഎഇ താരം റകാൻ അൽ യമ്മാഹിക്ക് സ്വർണം

യൂത്ത് ബി പുരുഷന്മാരുടെ 44 കിലോഗ്രാം വിഭാഗം ഫൈനലിൽ അയർലൻഡിന്‍റെ റോമൻ വെർഹോവനെ പരാജയപ്പെടുത്തിയാണ് റകാൻ സുവർണ നേട്ടം സ്വന്തമാക്കിയത്
Mixed Martial Arts Youth World Championship: UAE's Rakan Al Yamahi wins gold

മിക്സഡ് മാർഷൽ ആർട്സ് യൂത്ത് ലോക ചാംപ‍്യൻഷിപ്പ്: യുഎഇ താരം റകാൻ അൽ യമ്മാഹിക്ക് സ്വർണം

Updated on

അബുദാബി: അബുദാബി മുബാദല അരീനയിൽ നടക്കുന്ന അന്താരാഷ്ട്ര മിക്സഡ് മാർഷൽ ആർട്സ് യൂത്ത് ലോക ചാംപ‍്യൻഷിപ്പിൽ യുഎഇ താരം റകാൻ അൽ യമ്മാഹിക്ക് സ്വർണം.

യൂത്ത് ബി പുരുഷന്മാരുടെ 44 കിലോഗ്രാം വിഭാഗം ഫൈനലിൽ അയർലൻഡിന്‍റെ റോമൻ വെർഹോവനെ പരാജയപ്പെടുത്തിയാണ് റകാൻ സുവർണ നേട്ടം സ്വന്തമാക്കിയത്. ഇതേ വിഭാഗത്തിൽ യുഎഇയുടെ തന്നെ മുസ്തഫ അൽ മഖ്ബൂൽ വെങ്കല മെഡലും നേടി.

ഈ രണ്ട് മെഡലുകൾ കൂടി സ്വന്തമാക്കിയതോടെ ചാംപ‍്യൻഷിപ്പിൽ യുഎഇ ദേശീയ ടീമിന്‍റെ ആകെ മെഡൽ നേട്ടം പതിനേഴായി ഉയർന്നു. ആറ് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഇതുവരെ യുഎഇ താരങ്ങൾ കരസ്ഥമാക്കിയത്. അൻപത്തിയഞ്ചിലധികം രാജ്യങ്ങളിൽ നിന്നായി ആയിരത്തിയൊരുനൂറിലേറെ കായികതാരങ്ങളാണ് ആഗോള ചാംപ‍്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

logo
Metro Vaartha
www.metrovaartha.com