
മുഹമ്മദ് റഫി നെറ്റ് 31 ന് ഷാർജയിൽ
ഷാർജ: ചിരന്തന - ദർശന സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഈ മാസം 31 ന് 'മുഹമ്മദ് റഫി നൈറ്റ്' നടത്തും. പരിപാടിയുടെ ഭാഗമായി റഫി ഗാന മത്സരവും, ചിരന്തന - മുഹമ്മദ് റഫി പുരസ്ക്കാര വിതരണവും നടത്തുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അറിയിച്ചു. വ്യാഴാഴ്ച രാത്രി 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് പരിപാടി.
യുഎഇയിലെ ജീവകാരുണ്യ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരായ ശാഫി അഞ്ചങ്ങാടി, പി.പി.പ്രഭാകരൻ പയ്യന്നൂർ, ഡോ.അൻജു.എസ്.എസ് എന്നിവർക്ക് റഫി പുരസ്‌കാരം സമ്മാനിക്കും.