പ്രവാസി പണമൊഴുക്കിൽ വർധന

2022ല്‍ ​നി​ക്ഷേ​പ ഒ​ഴു​ക്ക് 11,120 കോ​ടി ഡോ​ള​റാ​യി​രു​ന്നു
പ്രവാസി പണമൊഴുക്കിൽ വർധന

#ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പ്ര​വാ​സി​ക​ളു​ടെ പ​ണ​മൊ​ഴു​ക്ക് കു​ത്ത​നെ കൂ​ടു​ന്നു. അ​മെ​രി​ക്ക​ന്‍ ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ഡ് ഇ​ടി​വും യൂ​റോ​പ്പ്, അ​മെ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടി​യേ​റ്റ​വു​മാ​ണ് പ്ര​വാ​സി നി​ക്ഷേ​പം കൂ​ടാ​ന്‍ കാ​ര​ണം.

ലോ​ക ബാ​ങ്കി​ന്‍റെ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ക​ഴി​ഞ്ഞ വ​ര്‍ഷം പ്ര​വാ​സി നി​ക്ഷേ​പം 13% ഉ​യ​ര്‍ന്ന് 13,000 കോ​ടി ഡോ​ള​റാ​യി (11 ല​ക്ഷം കോ​ടി രൂ​പ). ഇ​ന്ത്യ​യു​ടെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 3.5 ശ​ത​മാ​ന​മാ​ണി​ത്. 2022ല്‍ ​നി​ക്ഷേ​പ ഒ​ഴു​ക്ക് 11,120 കോ​ടി ഡോ​ള​റാ​യി​രു​ന്നു. പ്ര​വാ​സി പ​ണ​മൊ​ഴു​ക്കി​ല്‍ ഇ​ന്ത്യ ആ​ഗോ​ള ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. മെ​ക്സി​കോ, ചൈ​ന എ​ന്നി​വ​യാ​ണ് തൊ​ട്ടു​പി​ന്നി​ല്‍. പ്ര​തി​വ​ര്‍ഷം 6700 ഡോ​ള​ര്‍ വ​രു​മാ​ന​മാ​ണ് മെ​ക്സി​ക്കോ​യി​ല്‍ ല​ഭി​ക്കു​ന്ന​ത്. ചൈ​ന​യി​ലേ​ക്കു​ള്ള പ്ര​വാ​സി നി​ക്ഷേ​പം 5000 കോ​ടി ഡോ​ള​റാ​ണ്.

ദ​ക്ഷി​ണേ​ഷ്യ​യി​ലേ​ക്ക് എ​ത്തു​ന്ന മൊ​ത്തം പ്ര​വാ​സി പ​ണ​ത്തി​ല്‍ 66 ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​യു​ടെ വി​ഹി​ത​മെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ​ത്ത് വ​ര്‍ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പ്ര​വാ​സി നി​ക്ഷേ​പ​ത്തി​ല്‍ 78.5 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. 2013 ല്‍ 7038 ​കോ​ടി ഡോ​ള​റാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ര്‍ നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്.

ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളേ​റെ​യു​ള്ള അ​മെ​രി​ക്ക​യി​ല്‍ നി​ന്നാ​ണ് രാ​ജ്യ​ത്തേ​ക്ക് ഏ​റ്റ​വു​മ​ധി​കം പ്ര​വാ​സി നി​ക്ഷേ​പം എ​ത്തു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍, യു​കെ, സിം​ഗ​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വ​ലി​യ തോ​തി​ല്‍ പ​ണം ഒ​ഴു​കി​യെ​ത്തു​ന്നു. മൊ​ത്തം പ്ര​വാ​സി നി​ക്ഷേ​പ​ത്തി​ല്‍ 18 ശ​ത​മാ​ന​വും ഗ​ള്‍ഫ് മേ​ഖ​ല​യാ​ണ് സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്.

വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ വൈ​ദ​ഗ്ധ്യ​മേ​റെ​യു​ള്ള ജോ​ലി​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​രു​ടെ സാ​ന്നി​ധ്യം കൂ​ടു​ക​യാ​ണ്. ഇ​ന്ത്യ​യി​ല്‍ നാ​ണ​യ​പ്പെ​രു​പ്പം കു​റ​ഞ്ഞ് നി​ൽ​ക്കു​ന്ന​തും നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്ന​തും പ്ര​വാ​സി നി​ക്ഷേ​പ ഒ​ഴു​ക്കി​നെ സ​ഹാ​യി​ക്കു​ന്നെ​ന്ന് ബാ​ങ്കി​ങ് രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com